Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇടയ്ക്കിടെ ടോയ്‌ലറ്റിൽ പോകുന്ന ശീലം; ഇത്തരക്കാരുടേത് രോഗമാണോ?

ഭക്ഷണം അകത്തേക്ക് എത്തുമ്പോൾ ശരീരം ഒരു ഹോർമോൺ പുറത്തുവിടുന്നു

Pooping
പലർക്കും ഭക്ഷണം കഴിച്ചാൽ ഉടനെ തന്നെ ടോയ്ലറ്റിൽ പോകാൻ തോന്നാറുണ്ട്. ഇതൊരു അസുഖമാണ്. വയറിനുള്ളിൽ ഗ്യാസ് നിറയുന്നതു മൂലമാണ് പലരും ഈ പ്രശ്നം നേരിടുന്നത്. ഗ്യാസ്ട്രോകോളിക് റിഫ്ളക്സ് അഥവാ ഗ്യാസ്ട്രോകോളിക് റെസ്പോൺസ് എന്നാണ് ഈ അവസ്ഥയെ പറയുക. 
 
ഭക്ഷണം അകത്തേക്ക് എത്തുമ്പോൾ ശരീരം ഒരു ഹോർമോൺ പുറത്തുവിടുന്നു. ആമാശയത്തിലേക്ക് ഭക്ഷണം എത്തുന്നു എന്ന സൂചന നൽകുന്നതാണ് ഈ ഹോർമോൺ. ആ സമയത്ത് വൻകുടൽ ചുരുങ്ങുകയും അതിനെ തുടർന്നുണ്ടാകുന്ന സങ്കോചങ്ങൾ കാരണം മുൻപ് കഴിച്ച ഭക്ഷണ സാധനങ്ങൾ പുറന്തള്ളാൻ പ്രേരണ നൽകുകയും ചെയ്യുന്നു. ഈ പ്രവർത്തനത്തിന്റെ വേഗത ചിലരിൽ കൂടുതലാണ്. അങ്ങനെയുള്ളവർക്കാണ് ഭക്ഷണം കഴിച്ച ഉടനെ മലവിസർജ്ജനം നടത്താൻ തോന്നുന്നത്. ഗ്യാസ് മൂലം വയറിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ഗ്യാസ്ട്രോകോളിക് റിഫ്ളക്സ് വർധിക്കാൻ പ്രധാന കാരണം. ഇത്തരക്കാർക്ക് ചിലപ്പോൾ വയറുവേദനയും അനുഭവപ്പെടും. 
 
ഇത്തരം പ്രശ്നങ്ങൾ ഉള്ളവർ തീർച്ചയായും ആരോഗ്യ വിദഗ്ധനെ കാണണം. മിതമായ രീതിയിൽ പല തവണകളായി ഭക്ഷണം കഴിക്കുകയും നന്നായി വെള്ളം കുടിക്കുകയും വേണം. തൈര് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. എരിവ്, പുളി, ഉപ്പ് എന്നിവ അമിതമായി ചേർത്ത ഭക്ഷണ സാധനങ്ങൾ പരമാവധി ഒഴിവാക്കുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങൾ കഴിക്കുന്നതിൽ നിയന്ത്രണം വേണം. മദ്യപാനം, പുകവലി എന്നിവ പൂർണമായി ഉപേക്ഷിക്കുന്നതാണ് നല്ലത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗോതമ്പിനേക്കാള്‍ മോശമായ മറ്റൊന്നില്ല! ഓര്‍ത്തോപീഡിക് സ്‌പെഷ്യലിസ്റ്റ് വ്യക്തമാക്കുന്നു