Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഴക്കാലത്ത് മരുന്നുകള്‍ എങ്ങനെ സൂക്ഷിക്കാം: ഇന്‍സുലിനും മറ്റും സൂക്ഷിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

How to store medicines during the monsoon
ഇന്ത്യയിലെ കാലവര്‍ഷം എപ്പോഴും ഒട്ടേറെ വികാരങ്ങളുമായാണ് കടന്നുവരുന്നത്. ജൂണിലെ കഠിനമായ ചൂടില്‍നിന്ന് ഏറെ ആശ്വാസം പകരുന്ന ഒരു കാലമാണ് ഇതെന്ന കാര്യത്തില്‍ തര്‍ക്കമില്ലെങ്കിലും അന്തരീക്ഷ ഈര്‍പ്പത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ ദൈനംദിന ജീവിതത്തെ പലവിധത്തില്‍ ബാധിക്കാറുണ്ട്. മരുന്നുകള്‍ ശരിയായ രീതിയില്‍ സൂക്ഷിച്ചില്ലെങ്കില്‍ അവയുടെ ഗുണനിലവാരത്തെ അത് ബാധിച്ചേക്കാം എന്നതാണ് ഒരു പ്രധാന കാര്യം.
 
ശരിയായ രീതിയിലല്ല സൂക്ഷിക്കുന്നതെങ്കില്‍ കാലാവധി തീരുന്ന തീയതിക്ക് മുന്‍പുതന്നെ ചില മരുന്നുകളുടെ ഫലം കുറയാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതിനാല്‍ വീട്ടില്‍ മരുന്നുകള്‍ എവിടെ എങ്ങനെ സൂക്ഷിക്കുന്നു എന്ന കാര്യത്തില്‍ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. അമിതമായ ഈര്‍പ്പവും ചൂടും മരുന്നുകളുടെ രാസഘടനയില്‍ മാറ്റം വരുത്തുകയോ അവയുടെ ഭൗതിക ഘടനയില്‍ വ്യത്യാസം ഉണ്ടാക്കുകയോ ചെയ്‌തേക്കാം. ഈര്‍പ്പം വലിച്ചെടുക്കുന്ന സ്വഭാവമുള്ള ഗുളികകളും ക്യാപ്‌സ്യൂളുകളും ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടവയാണ്. 
 
അവ മൃദുവാകുകയോ വീര്‍ത്തുപോവുകയോ ഒട്ടിപ്പിടിക്കുകയോ പൊടിഞ്ഞുപോകുകയോ ചെയ്‌തേക്കാം. വെള്ളത്തിലിടുമ്പോള്‍ പതഞ്ഞുപൊങ്ങുന്ന ഗുളികകളും (effervescent tablets) ഉണങ്ങിയ പൊടി രൂപത്തിലുള്ള മരുന്നുകളും ഈര്‍പ്പത്തോട് വളരെ വേഗത്തില്‍ പ്രതികരിക്കുന്നവയാണ്. ഇന്‍സുലിന്‍, വാക്‌സിനുകള്‍, ബയോളജിക്കല്‍ മരുന്നുകള്‍, ചില ദ്രാവക രൂപത്തിലുള്ള മരുന്നുകള്‍ എന്നിവയുള്‍പ്പെടെയുള്ള താപനിലയില്‍ മാറ്റം വന്നാല്‍ ഗുണനിലവാരം നഷ്ടപ്പെടാന്‍ സാധ്യതയുള്ള മരുന്നുകള്‍ക്ക് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. അവ എപ്പോഴും നിര്‍മ്മാതാവിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി വേണം സൂക്ഷിക്കാന്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ഹെപ്പറ്റൈറ്റിസ് ബി ബാധിതരാണെന്ന് അറിയുന്നില്ല; ഇക്കാര്യങ്ങള്‍ അറിയണം