Webdunia - Bharat's app for daily news and videos

Install App

ആർത്തവം ക്രമംതെറ്റിയാണോ? ചിലപ്പോൾ പിസിഒഡി ആയിരിക്കാം

അമിത രക്തസ്രാവം, ബ്ലീഡിങ് നീണ്ടുപോകുക, ആർത്തവമില്ലാതിരിക്കുക, ഒരു മാസത്തിൽ ഒന്നിലേറെ തവണ ബ്ലീഡിങ് വരിക എന്നിവയെല്ലാം പിസിഒഡിയുടെ ലക്ഷണങ്ങളാണ്

WEBDUNIA
വെള്ളി, 7 ഓഗസ്റ്റ് 2026 (19:30 IST)
സ്ത്രീകളിൽ പ്രധാനമായും കാണുന്ന രോഗാവസ്ഥയാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം അഥവാ പിസിഒഡി. ഹോർമോൺ വ്യതിയാനമാണ് പ്രധാനമായും പിസിഒഡിയിലേക്ക് നയിക്കുന്നത്. അണ്ഡാശയത്തിൽ ചെറിയ വളർച്ചകൾ രൂപപ്പെടുന്ന അവസ്ഥയാണിത്. ദൈനംദിന ജീവിതത്തിൽ പിസിഒഡി കാരണം പല ബുദ്ധിമുട്ടുകളും ഉണ്ടാകും. 
 
ആർത്തവ സമയത്തിലെ ക്രമം തെറ്റൽ ആണ് പിസിഒഡിയുടെ പ്രധാന ലക്ഷണം. കൃത്യമായ ഡേറ്റിൽ ആർത്തവം സംഭവിക്കാതിരിക്കുക എന്നതാണ് പ്രധാന ലക്ഷണം. സാധാരണ മൂന്നോ നാലോ ദിവസം മാറി ആർത്തവം സംഭവിക്കുന്നത് പ്രശ്നമല്ല. എന്നാൽ തുടർച്ചയായി പത്തിലേറെ ദിവസങ്ങൾ വ്യത്യാസപ്പെട്ട് ആർത്തവം സംഭവിക്കുന്നത് പിസിഒഡിയുടെ ലക്ഷണങ്ങളിൽ ഒന്നാണ്. 
 
അമിത രക്തസ്രാവം, ബ്ലീഡിങ് നീണ്ടുപോകുക, ആർത്തവമില്ലാതിരിക്കുക, ഒരു മാസത്തിൽ ഒന്നിലേറെ തവണ ബ്ലീഡിങ് വരിക എന്നിവയെല്ലാം പിസിഒഡിയുടെ ലക്ഷണങ്ങളാണ്. ആർത്തവ സമയത്തെ അസഹനീയമായ വേദന, ആർത്തവത്തിനു മുന്നോടിയായി അസ്വസ്ഥതകൾ, ദേഷ്യം ഉത്കണ്ഠ തുടങ്ങിയവയും ചിലരിൽ കാണാം. ശരീരത്തിലെ അമിത രോമവളർച്ച. മുഖക്കുരു, ശരീരഭാരം വർധിക്കൽ തുടങ്ങിയവയും ചിലരിൽ പിസിഒഡിയുടെ ഭാഗമായി കാണുന്നു. ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നിർബന്ധമായും വൈദ്യസഹായം തേടണം. 
 
ധാന്യങ്ങൾ, പയർ വർഗങ്ങൾ, സംസ്‌കരിക്കാത്ത ഭക്ഷണങ്ങൾ, ഇലക്കറികൾ, ചുവന്ന മുന്തിരി, മൾബറി എന്നിവ കഴിക്കുന്നത് പിസിഒഡി ഉള്ളവർക്ക് നല്ലതാണ്. മധുരമുള്ള ഭക്ഷണങ്ങൾ, പൂരിത കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കണം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചില മാസങ്ങളില്‍ നിങ്ങളുടെ മുടി കൂടുതല്‍ കൊഴിയുന്നതിന്റെ കാരണങ്ങള്‍ ഇവയാണ്

കോൺവെക്കേഷന് ചീഫ് ജസ്റ്റിസ് വേണ്ടെന്ന് നിയമവിദ്യാർഥികൾ, അഭിഭാഷകരായി എൻറോൾ ചെയ്യിക്കരുതെന്ന് ബാർ കൗൺസിൽ ഉത്തരവ്, പ്രതിഷേധം വന്നതോടെ തിരുത്തി

പാക്കേജ്ഡ് ഭക്ഷണസാധനങ്ങളില്‍ ഉപ്പ്, പഞ്ചസാര, പൂരിത കൊഴുപ്പ് എന്നിവയുടെ ലേബലുകള്‍ പതിച്ചിട്ടില്ല; FSSAIയോട് സുപ്രീം കോടതി വിശദീകരണം തേടി

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

നെറ്റിൻ്റെ റിസൾട്ട് എവിടെ?, പരീക്ഷ കഴിഞ്ഞ് ഒരു മാസമായിട്ടും ഉത്തരസൂചിക പോലുമില്ല, ആശങ്കയിൽ വിദ്യാർഥികൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

രണ്ട് മാസമായിട്ടും കുഞ്ഞിന് അമ്മയുടെയോ മറ്റുളളവരുടെയോ മുഖം തിരിച്ചറിയാന്‍ കഴിയുന്നില്ലെ; ഇക്കാര്യങ്ങള്‍ മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം

തലവേദനയ്ക്ക് കാരണം അസിഡിറ്റിയാകാം!

ഉറക്കക്കുറവും ശരീരഭാരം വർധിക്കുന്നതും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

ജീവിതശൈലി മാറ്റുന്നത് സ്വാഭാവികമായി പ്ലാക്ക് നീക്കം ചെയ്യാന്‍ സഹായിക്കുമോ, ഇക്കാര്യങ്ങള്‍ അറിയണം

നിങ്ങളുടെ വാട്ടര്‍ ബോട്ടിലില്‍ ബാക്ടീരിയകള്‍ അടിഞ്ഞുകൂടുന്നത് തടയാന്‍ ഇത് ചെയ്യണം

അടുത്ത ലേഖനം
Show comments