പച്ചക്കറി നന്നായി കനം കുറച്ച് അരിയരുത് ! ഒരു ഗുണവും കിട്ടില്ല

Webdunia
വ്യാഴം, 19 ഒക്‌ടോബര്‍ 2023 (09:50 IST)
ശരീരത്തിനു ആവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും നല്‍കുന്നതില്‍ പച്ചക്കറികള്‍ക്ക് വലിയ പങ്കുണ്ട്. എന്നാല്‍ കറി വയ്ക്കുന്നതിനായി പച്ചക്കറി അരിയുമ്പോള്‍ നാം കാണിക്കുന്ന അശ്രദ്ധ ഈ പോഷകങ്ങള്‍ നഷ്ടമാകാന്‍ കാരണമാകുന്നു. പച്ചക്കറി കൂടുതല്‍ ഭംഗിയുള്ളതാക്കാന്‍ നന്നായി കനം കുറച്ച് അരിയുന്ന പ്രവണത നമുക്കിടയില്‍ ഉണ്ട്. കനം കുറച്ച് അരിയുമ്പോള്‍ പച്ചക്കറിയുടെ പോഷകങ്ങള്‍ കൂടുതല്‍ നഷ്ടമാകാന്‍ കാരണമാകും. നന്നായി കനം കുറച്ച് അരിയുമ്പോള്‍ പച്ചക്കറികളുടെ സ്വാഭാവികത നഷ്ടപ്പെടുന്നു. 
 
കനം കുറച്ച് അരിയുമ്പോള്‍ പച്ചക്കറികളിലെ ഈര്‍പ്പവും സ്വാഭാവിക നിറവും നഷ്ടമാകുന്നു. എല്ലാ പച്ചക്കറികളുടെയും തൊലി കളയണമെന്നോ അരിയണമെന്നോ ഇല്ല. തക്കാളി, വെള്ളരി, ഉരുളക്കിഴങ്ങ്, വഴുതനങ്ങ എന്നിവയുടെ തൊലിയും ഭക്ഷ്യയോഗ്യമാണ്. നന്നായി കഴുകി ഉപയോഗിക്കണമെന്ന് മാത്രം. തൊലി കളഞ്ഞ ശേഷമോ അരിഞ്ഞ ശേഷമോ പച്ചക്കറി കഴുകരുത്. പച്ചക്കറി തൊലി കളഞ്ഞോ അരിഞ്ഞോ വെച്ച ശേഷം ഒന്നും രണ്ടും മണിക്കൂര്‍ കഴിഞ്ഞ് കറിവയ്ക്കുന്ന ശീലം ഒഴിവാക്കുക. അരിഞ്ഞ പച്ചക്കറി കൂടുതല്‍ സമയം പുറത്ത് വയ്ക്കുമ്പോള്‍ അതിലെ പോഷകങ്ങള്‍ നഷ്ടമാകും. വളരെ ചെറുതായി അരിഞ്ഞാല്‍ പച്ചക്കറി വേവാന്‍ കൂടുതല്‍ സമയം ആവശ്യമായി വരും. മാത്രമല്ല പകുതി വേവില്‍ പച്ചക്കറി കഴിക്കുന്നതാണ് പോഷകങ്ങള്‍ കൃത്യമായി ആഗിരണം ചെയ്യാന്‍ വേണ്ടത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന വിവാഹം ഉടൻ; ക്ഷണക്കത്ത് പുറത്ത്

ഇന്ത്യ AI ഇംപാക്ട് സമിറ്റിൽ ജിയോയുടെ AI പവലിയൻ സന്ദർശിച്ച് പ്രധാനമന്ത്രി, എ ഐ എല്ലാവരിലും എത്തിക്കുക ലക്ഷ്യമെന്ന് റിലയൻസ്

പോലീസിനുനേരെ വിസര്‍ജ്യം എറിയുമെന്ന് ഭീഷണി; സ്വര്‍ണ്ണമാല വിഴുങ്ങിയ സ്ത്രീ തൊണ്ടി മുതല്‍ കക്കൂസ് ക്ലോസറ്റില്‍ ഒഴുക്കി കളഞ്ഞു

അമ്മയുടെ മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടിനിടെ മൂന്ന് വയസ്സുകാരന്‍ മുങ്ങിമരിച്ചു

'ദി ലേറ്റ് കുഞ്ഞപ്പ' മനോരമ മാക്സില്‍ റിലീസായി

എല്ലാം കാണുക

ഏറ്റവും പുതിയത്

മനുഷ്യര്‍ക്ക് ഇണചേരാന്‍ പ്രത്യേക കാലം ഇല്ല; കാരണം ഇതാണ്

സ്ഥിരമായി ഇഞ്ചി പൊടിച്ചാണോ ചായ ഉണ്ടാക്കാറുള്ളത്, പിന്നിലെ അപകടം അറിയാതെ പോകരുത്!

നിങ്ങള്‍ക്ക് ആര്‍ത്തവ സമയത്ത് കാലില്‍ വേദനയോ, എന്തുകൊണ്ടാണന്നറിയാമോ?

തലയിലുണ്ടാകുന്ന കാന്‍സറിന്റെ തുടക്കത്തിലെ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

വെയ്റ്റ് ട്രയിനിങ് തലച്ചോറിനുള്ള ശസ്ത്രക്രിയയാണ്; ന്യൂറോ സര്‍ജന്റെ വെളിപ്പെടുത്തല്‍

അടുത്ത ലേഖനം
Show comments