Webdunia - Bharat's app for daily news and videos

Install App

ചപ്പാത്തി കഴിച്ചാല്‍ തടി കുറയുമെന്ന് ആര് പറഞ്ഞു? ഇതാണ് യാഥാര്‍ഥ്യം

Webdunia
തിങ്കള്‍, 10 ജൂലൈ 2023 (13:46 IST)
മാറിയ കാലത്ത് ശരീരസംരക്ഷണത്തിന് ഏറെ പ്രാധാന്യം നല്‍കുന്നവര്‍ നമുക്ക് ചുറ്റുമുണ്ട്. അമിതവണ്ണം ഒഴിവാക്കാന്‍ പലരും പറയുന്ന ഒരു ടിപ് ധാരാളം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ അരിഭക്ഷണങ്ങള്‍ ഒഴിവാക്കുക എന്നതാണ്. രാത്രിയില്‍ ചോറിന് പകരം ചപ്പാത്തി കഴിക്കുന്നവരും അനവധിയാണ്. എന്നാല്‍ തടി കുറയ്ക്കാന്‍ ചോറ് ഉപേക്ഷിച്ചുകൊണ്ട് ചാപ്പാത്തി കഴിച്ചത് കൊണ്ട് കാര്യമുണ്ടോ? ഇക്കാര്യങ്ങളെ പറ്റി അറിയാം
 
ചോറ് മുഴുവനായി ഉപേക്ഷിച്ച് ചപ്പാത്തിയിലേക്ക് മാറിയാലും വണ്ണം കുറയില്ല എന്നതാണ് സത്യം. കാരണം ചോറിലും ചപ്പാത്തിയിലും ഉള്ളത് കാര്‍ബോ ഹൈഡ്രേറ്റ് തന്നെയാണ്. ചോറ് ഉപേക്ഷിച്ച് നാലോ അഞ്ചോ ചപ്പാത്തികള്‍ കഴിക്കുന്നവരാണെങ്കില്‍ ചോറ് കഴിക്കുന്നതിന് തുല്യമായ ഫലം തന്നെയാണ് അത് നല്‍കുക. ധാരാളം കലോറി അടങ്ങിയ ഭക്ഷണങ്ങളാണ് ഇവ രണ്ടും. മധുരവും ഉപ്പുമാണ് വണ്ണം കുറയ്ക്കേണ്ടവര്‍ ഏറ്റവും ആദ്യം കുറയ്ക്കേണ്ട കാര്യങ്ങള്‍. ഉപ്പ് ജലാംശം വലിച്ചെടുക്കുകയും നീര്‍ക്കെട്ടുകള്‍ക്ക് കാരണമാകുകയും ചെയ്യും. മദ്യപാനവും അമിതവണ്ണമുള്ളവര്‍ ഉപേക്ഷിക്കേണ്ട ശീലമാണ്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചില മാസങ്ങളില്‍ നിങ്ങളുടെ മുടി കൂടുതല്‍ കൊഴിയുന്നതിന്റെ കാരണങ്ങള്‍ ഇവയാണ്

കോൺവെക്കേഷന് ചീഫ് ജസ്റ്റിസ് വേണ്ടെന്ന് നിയമവിദ്യാർഥികൾ, അഭിഭാഷകരായി എൻറോൾ ചെയ്യിക്കരുതെന്ന് ബാർ കൗൺസിൽ ഉത്തരവ്, പ്രതിഷേധം വന്നതോടെ തിരുത്തി

പാക്കേജ്ഡ് ഭക്ഷണസാധനങ്ങളില്‍ ഉപ്പ്, പഞ്ചസാര, പൂരിത കൊഴുപ്പ് എന്നിവയുടെ ലേബലുകള്‍ പതിച്ചിട്ടില്ല; FSSAIയോട് സുപ്രീം കോടതി വിശദീകരണം തേടി

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

നെറ്റിൻ്റെ റിസൾട്ട് എവിടെ?, പരീക്ഷ കഴിഞ്ഞ് ഒരു മാസമായിട്ടും ഉത്തരസൂചിക പോലുമില്ല, ആശങ്കയിൽ വിദ്യാർഥികൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിജനമായ ഒരു സ്ഥലത്ത് നിങ്ങള്‍ ഒറ്റയ്ക്ക് ഇരിക്കുന്നതായി സ്വപ്‌നം കാണാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

സന്ധികളില്‍ വേദനയും നീരുമാണോ, ഈ വിറ്റാമിന്റെ കുറവായിരിക്കാം

ബദാം ദുര്‍ബലമായ അസ്ഥികളെ ബലപ്പെടുത്തും; കഴിക്കേണ്ടത് ഇങ്ങനെ

നിരുപദ്രവകരമെന്ന് കരുതുന്ന ഈ 7 ദൈനംദിന ശീലങ്ങള്‍ കാരണം നിങ്ങളുടെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിച്ചേക്കാം!

ചൂടുവെള്ളത്തിലാണോ ദിവസവും കുളിക്കുന്നത്, ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments