ദീപിക പദുകോണും കത്രീന കൈഫും തമന്നയും ആലിയ ഭട്ടും മുഖം വെളുപ്പിക്കുന്നത് ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. ഐസുകൊണ്ടുള്ള ഒരു രീതിയാണ് ഇവരെല്ലാം സ്വീകരിക്കുന്നത്. ഇവര്‍ തന്നെ പല വീഡിയോകളിലും പങ്കുവെച്ചിട്ടുള്ള കാര്യമാണിത്. മേക്കപ്പ് ഉപയോഗിക്കുന്നതിനു മുമ്പ് എൈസ് കൊണ്ടുള്ള വെള്ളത്തില്‍ മുഖം മുക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്നത് മേക്കപ്പ് ദീര്‍ഘനേരം നിലനില്‍ക്കാന്‍ സഹായിക്കും. കൂടാതെ ചര്‍മ്മത്തിലെ ചൊറിച്ചില്‍, ചുവപ്പ്, അഴുക്ക് എന്നിവ കളയാന്‍ ഐസ് വെള്ളത്തില്‍ മുഖം മുക്കുന്നത് സഹായിക്കും. ഇത് മുഖത്തെ രക്തയോട്ടം കൂട്ടാനും മുഖത്ത് വീക്കം കുറയ്ക്കാനും കരുവാളിപ്പ് മാറ്റാനും സഹായിക്കും.
രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ മുഖം ഇത്തരത്തില്‍ ഐസ് വെള്ളത്തില്‍ മുക്കിയാല്‍ പ്രയോജനം ലഭിക്കും. ഇത് ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടയാന്‍ സഹായിക്കുകയും മുഖക്കുരു വരുന്നത് തടയുകയും ചെയ്യും.