Publish Date: Tue, 10 Oct 2023 (12:33 IST)
Updated Date: Tue, 10 Oct 2023 (12:36 IST)
ചെറുനാരങ്ങയുടെ നീര്, തക്കാളിനീര് ഇവ സമാസമം ചേര്‍ത്ത് കറുത്ത പാടുകളില്‍ തേക്കുക. ശേഷം തണുത്തവെള്ളത്തില്‍ കഴുകി കളയുക. പാടുകള്‍ പമ്പ കടക്കും. നാരങ്ങാനീര് പാലിന്റെ പാടയില്‍ ചേര്‍ത്ത് മഞ്ഞള്‍ മിക്‌സ് ചെയ്ത് കറുത്തപാടുകളില്‍ തേച്ച് പിടിപ്പിക്കുക. 20 മിനിട്ടിനുശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ശേഷം വൃത്തിയുള്ള തുണികൊണ്ട് ഒപ്പുക. പാടുകള്‍ ഇല്ലാതാകും.
പുതിനയിലയും നാരങ്ങയുടെ തളിരിലയും കൂട്ടി അരച്ച് ചേര്‍ത്ത മിശ്രിതത്തിലേക്ക് ചെറുനാരങ്ങയുടെ നീര് യോജിപ്പിച്ച് പാടുകളില്‍ തേക്കുക. കറുത്ത പാടുകള്‍ക്ക് ഇത് ഉത്തമമാണ്.