Zee 5, FIFA World Cup 2026 Plans: 'ഇതിലും ഭേദം കമ്പിപ്പാര എടുത്ത് കക്കാൻ ഇറങ്ങുന്നതാണ്'; 'സീ 5'നെതിരെ ഫുട്‌ബോൾ പ്രേമികൾ

സംപ്രേഷണാവകാശം ലഭിച്ചതിനു പിന്നാലെ മൂന്ന് മാസത്തേക്കുള്ള 799 രൂപയുടെ പ്ലാൻ സീ 5 ൽ ഉണ്ടായിരുന്നു

WEBDUNIA
വെള്ളി, 12 ജൂണ്‍ 2026 (09:39 IST)
Zee 5

Zee 5: ലോകകപ്പ് ആരംഭിക്കുന്ന ദിവസം സബ്‌സ്‌ക്രിപ്ഷൻ പ്ലാനിൽ മാറ്റംവരുത്തിയ സീ 5 നെതിരെ ആരാധകരുടെ പ്രതിഷേധം. ഫിഫ ലോകകപ്പ് 2026 ന്റെ ഇന്ത്യയിലെ ബ്രോഡ്കാസ്റ്റ് അവകാശം സീ എന്റർടെയ്ൻമെന്റ്‌സിനാണ്. നേരത്തെ ഉണ്ടായിരുന്ന സബ്‌സ്‌ക്രിപ്ഷൻ പ്ലാനിൽ ലോകകപ്പിലെ ആദ്യ മത്സരം തുടങ്ങുന്നതിനു ഏതാനും മണിക്കൂർ മുൻപാണ് അവർ മാറ്റം വരുത്തിയത്. 
 
സംപ്രേഷണാവകാശം ലഭിച്ചതിനു പിന്നാലെ മൂന്ന് മാസത്തേക്കുള്ള 799 രൂപയുടെ പ്ലാൻ സീ 5 ൽ ഉണ്ടായിരുന്നു. മൂന്ന് ഡിവൈസുകളിൽ കണക്ട് ചെയ്യാവുന്ന വിധമായിരുന്നു ഈ പ്ലാൻ. നിരവധി പേരാണ് ഈ പ്ലാൻ എടുത്തത്. എന്നാൽ ലോകകപ്പ് കിക്കോഫിനു മുൻപ് ഈ പ്ലാനിൽ അവർ മാറ്റംവരുത്തി. മൂന്ന് ഡിവൈസ് എന്നത് ഒരു ഡിവൈസാക്കി ചുരുക്കിയിരിക്കുകയാണ്. 
 
ഇതോടെ 799 രൂപയുടെ പ്ലാൻ ഒരു ഡിവൈസിൽ മാത്രമായിരിക്കും ലഭ്യമാകുക. അതേസമയം 1699 രൂപയുടെ പ്ലാനും നിലവിലുണ്ട്. അത് മൂന്ന് മാസത്തേക്ക് മൂന്ന് ഡിവൈസിൽ ലഭ്യമാകും. 
 
കാശുണ്ടാക്കാൻ കായിക പ്രേമികളുടെ നെഞ്ചത്ത് അടിക്കണോ എന്നാണ് സമൂഹമാധ്യമങ്ങളിൽ സീ 5 നെതിരെ ഉയർന്നിരിക്കുന്ന ചോദ്യം. വാക്കിനു വ്യവസ്ഥയില്ലാത്തവരാണെന്നും വിമർശനമുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kane Williamson : ഒരു ഇതിഹാസം കൂടെ പടിയിറങ്ങുന്നു, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് കെയ്ൻ വില്യംസൺ

പരിക്കേറ്റ ബലേർഡിക്ക് പകരം മാർക്കോസ് സെനേസി, പ്രതിരോധം ശക്തമാക്കി അർജൻ്റീന

ബാബർ അസമും ഷഹീൻ അഫ്രിദിയും പുറത്ത്; ഏഷ്യൻ ഗെയിംസിനായി യുവസംഘത്തെ പ്രഖ്യാപിച്ച് പാകിസ്താൻ

ശ്രേയസ് ക്യാപ്റ്റനാകാതിരിക്കാൻ ഗംഭീർ ചരടുവലികൾ നടത്തി; റിപ്പോർട്ട്

സൂര്യകുമാറിനെ പുറത്താക്കാൻ സമ്മർദ്ദം ചെലുത്തിയത് ഗംഭീർ, ക്യാപ്റ്റൻ സ്ഥാനത്തേക്ക് നിർദേശിച്ചത് 2 പേരുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് ലഖ്‌നൗ വിട്ടു, വീണ്ടും ഡൽഹിയിൽ; പകരം കുൽദീപ്

അമ്മയായതിന്റെ പേരില്‍ ക്രിക്കറ്റ് കരിയര്‍ നഷ്ടമാകരുത്, അമ്മമാരായ ക്രിക്കറ്റര്‍മാരെ തിരിച്ചെത്തിക്കാന്‍ പ്രത്യേക പദ്ധതിയുമായി ഐസിസി

എല്ലാവർക്കും നല്ലത് ട്രാൻസ്ഫർ ആണെന്ന് കരുതുന്നു, അത്ലറ്റികോ വിടുമെന്ന സൂചന നൽകി ജൂലിയൻ അൽവാരസ്

ക്രിസ്റ്റിയാനോ റൊണാൾഡോയെ സ്റ്റാർട്ടിങ് ഇലവനിൽ നിന്ന് ഒഴിവാക്കിയേക്കും

ലോകകപ്പിലെ കൂടുതൽ ഗോളുകൾ മാത്രമല്ല, കൂടുതൽ പെനാൽട്ടികൾ പാഴാക്കിയതും മെസ്സി, വേറെയും റെക്കോർഡുകൾ, ഇക്കാര്യങ്ങൾ അറിയാമോ?

അടുത്ത ലേഖനം
Show comments