Publish Date: Thu, 12 Jul 2018 (14:03 IST)
Updated Date: Thu, 12 Jul 2018 (14:05 IST)
ക്രിസ്റ്റീനോ റൊണാൾഡോ യുവന്റസിലേക്ക് ചേക്കേറിയതിനു പിന്നാലെ റയൽ മാഡ്രിഡിൽ നിന്നും ബ്രസീലിയൻ സൂപ്പർ താരമായ മാഴ്സലോയും യുവന്റസിലേക്കെന്ന് റിപ്പോർട്ടുകൾ. പ്രമുഖ ഇറ്റാലിയൻ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്.
കഴിഞ്ഞ ദിവസം മാഴ്സലോ യുവന്റസിനെ ഇൻസ്റ്റഗ്രാമിൽ ഫോളൊ ചെയ്യാൻ തുടങ്ങിയത് ഇതിന്റെ ഭാഗമായാണെന്നാണ് സൂചന. നിലവിൽ യുവന്റസിലെ പ്രതിരോധ താരമായ അലക്‌സ് സാന്‍ഡ്രോ ടീം വിട്ടേക്കുമെന്ന് അഭൂഹങ്ങളുണ്ട്. ഈ സ്ഥാനത്തേക്കാണ് മാഴ്സലോ എത്തുക.
എന്നാൽ മാഴ്സലോക്ക് 2022 വരെ റയൽ മാഡ്രിഡുമായി കരാറുണ്ട്. അതിനാൽ താരത്തെ യുവന്റസിലെത്തിക്കണമെങ്കിൽ ഭീമൻ തുക തന്നെ മുടക്കേണ്ടി വരും ക്ലബ്ബിന്.