Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വ്യാജ വാർത്തകൾ മൂലം 500 കോടിയുടെ നഷ്‌ടം; കല്യാണ്‍ ജ്വല്ലറി ഹൈക്കോടതിയിൽ

വ്യാജ വാർത്തകൾ മൂലം 500 കോടിയുടെ നഷ്‌ടം; കല്യാണ്‍ ജ്വല്ലറി ഹൈക്കോടതിയിൽ

വ്യാജ വാർത്തകൾ മൂലം 500 കോടിയുടെ നഷ്‌ടം; കല്യാണ്‍ ജ്വല്ലറി ഹൈക്കോടതിയിൽ
, വ്യാഴം, 12 ജൂലൈ 2018 (12:36 IST)
സ്വര്‍ണത്തില്‍ മെഴുക് നിറച്ചിട്ടുണ്ടെന്ന യൂട്യൂബ്, ഫേസ്‌ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ വാര്‍ത്തകള്‍ മൂലം സ്ഥാപനത്തിന് 500 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ചൂണ്ടിക്കാട്ടി കല്യാണ്‍ ജ്വല്ലറി ഹൈക്കോടതിയിൽ. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കാതിരിക്കാന്‍ നിയന്ത്രണങ്ങള്‍ ഒരുക്കണമെന്നും കല്യാണ്‍ ജ്വല്ലറി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. 
 
കല്യാണ്‍ ജ്വല്ലറിക്കെതിരെയുള്ള ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിച്ചത് എതിര്‍ചേരിയിലുള്ള മറ്റ് സ്ഥാപനങ്ങളാണെന്നും ഹര്‍ജിയില്‍ സ്ഥാപനം ആരോപിക്കുന്നു. കുവൈത്തിലെ ഷോറൂമില്‍ നടന്ന പതിവ് പരിശോധന റെയ്ഡാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിപ്പിച്ചു. വ്യാജ സ്വര്‍ണമാണ് കല്യാണില്‍ വില്‍ക്കുന്നതെന്നും ഇത് പിടിച്ചെടുക്കാനുള്ള റെയ്ഡാണ് നടന്നതെന്നും വീഡിയോയിലൂടെ പ്രചരിപ്പിച്ചതായും കല്യാണ്‍ കുറ്റപ്പെടുത്തുന്നു.
 
എന്നാൽ, തിരുവനന്തപുരം സ്വദേശിയായ വീട്ടമ്മ വാങ്ങിയ സ്വര്‍ണമാലയില്‍ 70 ശതമാനവും മെഴുകാണ് എന്നായിരുന്നു കല്യാണ്‍ ജ്വലറിക്കെതിരെ ഉയര്‍ന്ന ആക്ഷേപം. സ്വര്‍ണം വാങ്ങിയ മുഴുവന്‍ പണവും മടക്കി നല്‍കി കല്യാണ്‍ കേസ് ഒത്തു തീര്‍ത്തതായും പിന്നീട് വാര്‍ത്തകള്‍ വന്നിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവതിയെ പീഡിപ്പിച്ച കേസ്: കേസിലെ രണ്ടാം പ്രതി ഫാ.ജോബ് മാത്യു ഡിവൈഎസ്പി ഓഫീസിൽ കീഴടങ്ങി