Daily Horoscope
✕

ബാർസക്ക് എംബാപ്പെ സ്‌ട്രോക്ക്; റയലിന്റെ ജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്

നെൽവിൻ വിൽസൺ
തിങ്കള്‍, 26 ഒക്‌ടോബര്‍ 2026 (10:05 IST)
Barcelone vs Real madrid

ലാ ലിഗ എൽ-ക്ലാസിക്കോയിൽ ബാഴ്‌സലോണയ്ക്ക് തോൽവി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് റയൽ മഡ്രിഡ് ആതിഥേയരെ വീഴ്ത്തിയത്. കിലിയൻ എംബാപ്പെയാണ് റയലിനായി ഇരട്ട ഗോൾ നേടിയത്. 
 
സീസണിലെ തുടർച്ചയായ പത്താം ജയം ലക്ഷ്യമിട്ട് ക്യാംപ് നൗവിൽ ഇറങ്ങിയ ബാഴ്‌സയ്ക്ക് അടിതെറ്റുകയായിരുന്നു. ആദ്യ പകുതിയിൽ ഒരു ഗോൾ നേടി റയൽ മുന്നിട്ടുനിൽക്കുകയും രണ്ടാം പകുതിയുടെ അവസാനത്തേക്ക് എത്തിയപ്പോൾ വിജയഗോൾ നേടുകയുമായിരുന്നു. 
 
41-ാം മിനിറ്റിലാണ് എംബാപ്പെ ആദ്യ ഗോൾ നേടുന്നത്. 61-ാം മിനിറ്റിൽ റാഫീനയിലൂടെ ബാഴ്‌സ തിരിച്ചടിച്ചു. എന്നാൽ 87-ാം മിനിറ്റിൽ എംബാപ്പെ വിജയഗോൾ നേടി ബാഴ്‌സയ്ക്ക് സീസണിലെ ആദ്യ തോൽവി സമ്മാനിച്ചു. ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഒട്ടേറെ അവസരം ലഭിച്ചിരുന്നു. 
 
ലാ ലിഗ പോയിന്റ് ടേബിളിൽ ബാഴ്‌സ ഒന്നാം സ്ഥാനത്ത് തുടരുന്നു. അത്‌ലറ്റികോയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള റയൽ മഡ്രിഡിന് ബാഴ്‌സയേക്കാൾ മൂന്ന് പോയിന്റ് മാത്രമാണ് കുറവുള്ളത്. സീസണിൽ പത്ത് മത്സരങ്ങൾ ഇരു ടീമുകളും പൂർത്തിയാക്കി. ഒൻപത് കളികളിൽ ബാഴ്‌സ ജയിച്ചപ്പോൾ റയലിന്റെ ജയം എട്ട് കളികളിൽ. Also Read: വരുന്നു ചുഴലിക്കാറ്റ്, ന്യൂനമർദ്ദത്തിന്റെ സ്വാധീനം; കേരളത്തിൽ നാലിടത്ത് ഓറഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ

Related News

വായിക്കുക

നെറ്റ്‌സില്‍ വൈഭവ് മോന്‍ അടിയോടടി, സഞ്ജുവിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടോ?

ഒരൊറ്റ സെഞ്ചുറി, റാങ്കിങ്ങിൽ അടിച്ചുകയറി ശ്രേയസ്: ആദ്യ പത്തിൽ, സഞ്ജുവെല്ലാം ഏറെ പിന്നിൽ

ഐപിഎല്‍ കഴിഞ്ഞതും അവനെ ടീമില്‍ എടുക്കണമായിരുന്നു, ഭുവനേശ്വര്‍ കുമാറിന്റെ തിരിച്ചുവരവില്‍ സഞ്ജയ് മഞ്ജരേക്കര്‍

India vs West Indies, 2nd ODI: ഇന്ത്യ vs വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിനം ഇന്ന്

Kerala Blasters : കപ്പടിക്കും, കലിപ്പടക്കും; കേരള ബ്ലാസ്റ്റേഴ്സിന് ഇനി പുതിയ ഉടമകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇരട്ട സെഞ്ചുറിക്ക് ഒരു റൺസ് അകലെ വീണ് പടിക്കൽ; ഇന്ത്യയുടെ ലീഡ് 176

കണക്കുകളിൽ മാത്രം കാര്യമില്ല, കളിക്കാരുടെ സ്പാർക്കും പ്രധാനം: സെലക്ടർമാരെ പിന്തുണച്ച് ഗവാസ്കർ

ഐപിഎല്ലിൽ തുടരുമോ?, സസ്പെൻസ് ഡിസംബറിന് മുൻപ് അവസാനിപ്പിക്കുമെന്ന് ധോനി

കരയിലേക്ക് പിടിച്ചിട്ട മീനിനെ പോലെയായി, വൺ ഡൗൺ വൈഭവിന് പറ്റിയ പണിയല്ല: വിമർശനവുമായി ആർ അശ്വിൻ

സുന്ദറും രാഹുലും സായ് സുദർശനും പൂജ്യം, ന്യൂസിലൻഡ് എയ്ക്കെതിരെ തിളങ്ങാനാവാതെ താരങ്ങൾ, ആദ്യ ഇന്നിങ്ങ്സിൽ ഇന്ത്യ 113ന് പുറത്ത്

അടുത്ത ലേഖനം
Show comments