ബാഴ്‌സ ഞെട്ടലില്‍; റൊണാള്‍ഡോയുടെ പകരക്കാരന്‍ നെയ്‌മര്‍ - വെളിപ്പെടുത്തലുമായി കുട്ടീഞ്ഞോ

ബാഴ്‌സ ഞെട്ടലില്‍; റൊണാള്‍ഡോയുടെ പകരക്കാരന്‍ നെയ്‌മര്‍ - വെളിപ്പെടുത്തലുമായി കുട്ടീഞ്ഞോ

Webdunia
വ്യാഴം, 25 ജനുവരി 2018 (15:01 IST)
ക്രിസ്‌റ്റിയാനോ റൊണാള്‍ഡോയുടെ പകരക്കാരനായി പിഎസ്ജി സൂപ്പര്‍ താരം നെയ്‌മര്‍ റയല്‍ മാഡ്രിഡില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്.

ദേശീയ ടീമില്‍ നെയ്‌മറുടെ അടുപ്പക്കാരനും ഇപ്പോള്‍ ബാഴ്‌സലോണയില്‍ എത്തുകയും ചെയ്‌ത കുട്ടീഞ്ഞോ ഇക്കാര്യം വെളിപ്പെടുത്തിയെന്നാണ് സ്പാനിഷ് മാധ്യമം ഡോണ്‍ ബാലണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദേശീയ ടീമിനൊപ്പം സമയം ചെലവഴിക്കുമ്പോള്‍ തന്റെ അടുത്ത ലക്ഷ്യം റയല്‍ ആണെന്ന് നെയ്‌മര്‍ പറഞ്ഞുവെന്നാണ് കുട്ടീഞ്ഞോ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. നെയ്‌മറുടെ ഈ തീരുമാനത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ കുട്ടിഞ്ഞോ മെസിയടക്കമുള്ള താരങ്ങളോട് പങ്കുവച്ചുവെന്നാണ് റിപ്പോര്‍ട്ട്.

പിഎസ്ജിയില്‍ മികച്ച ഫോമില്‍ തുടരുന്ന നെയ്‌മറെ ലക്ഷ്യമാക്കിയാണ് റയല്‍ നീങ്ങുന്നത്. റൊണാള്‍ഡോയുടെ പകരക്കാരനായി 25കാരനായ നെയ്‌മറെ പാളയത്തില്‍ എത്തിക്കാനാണ് ക്ലബ്ബ് പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരസിന്റെ നീക്കം. അതേസമയം, ബാഴ്‌സയുടെ ശത്രുവായ റയലില്‍ എത്തുമോ എന്ന കാര്യത്തില്‍ നെയ്‌മര്‍ മനസ് തുറന്നിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗിൽ- സായ് സഖ്യം കോലി- ഗെയ്ൽ കൂട്ടുക്കെട്ടിനേക്കാൾ മികച്ചത്: പ്രശംസിച്ച് റെയ്ന

hardik Pandya : മുംബൈ വിടുമെന്ന് ഉറപ്പ്, ചെന്നൈയോ രാജസ്ഥാനോ?, പിടിതരാതെ ഹാർദ്ദിക്, പുതിയ പോസ്റ്റ് ചർച്ചയാകും

Royal Challengers Bengaluru vs Gujarat Titans: കപ്പിലേക്കു ഒരു ജയം അകലെ; ഇന്ന് ആദ്യ ക്വാളിഫയർ

പ്ലേ ഓഫിനടുത്തെത്തി എന്നാലും രാജസ്ഥാൻ സേഫല്ല, ഇങ്ങനെ സംഭവിച്ചാൽ ചെന്നൈയ്ക്ക് വരെ കടക്കാം

Vaibhav Sooryavanshi : സീനിയേഴ്സെല്ലാം അങ്ങ് മാറി നിൽക്ക്.., ഓറഞ്ച് ക്യാപ് തൂക്കി വൈഭവ്, ഒപ്പം ഒരുപിടി റെക്കോർഡുകളും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗിൽ- സായ് സഖ്യം കോലി- ഗെയ്ൽ കൂട്ടുക്കെട്ടിനേക്കാൾ മികച്ചത്: പ്രശംസിച്ച് റെയ്ന

RCB vs GT : രാജാവോ രാജകുമാരനോ? ആര് ജയിക്കും: ഐപിഎല്ലിലെ ഒന്നാം ക്വാളിഫയർ ഇന്ന്

hardik Pandya : മുംബൈ വിടുമെന്ന് ഉറപ്പ്, ചെന്നൈയോ രാജസ്ഥാനോ?, പിടിതരാതെ ഹാർദ്ദിക്, പുതിയ പോസ്റ്റ് ചർച്ചയാകും

Royal Challengers Bengaluru vs Gujarat Titans: കപ്പിലേക്കു ഒരു ജയം അകലെ; ഇന്ന് ആദ്യ ക്വാളിഫയർ

Vaibhav Suryavanshi: 'കുട്ടി'കളിയല്ല ! വൈഭവ് രാജ്യാന്തര ടീമിലേക്ക്

അടുത്ത ലേഖനം
Show comments