Publish Date: Fri, 06 Aug 2021 (10:04 IST)
Updated Date: Fri, 06 Aug 2021 (10:24 IST)
ബാഴ്‌സലോണയുമായി കരാര്‍ പുതുക്കാത്ത ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ സ്വന്തമാക്കാന്‍ പ്രമുഖ ക്ലബുകള്‍ രംഗത്ത്. ഫ്രഞ്ച് ക്ലബായ പി.എസ്.ജി. മെസിയെ സ്വന്തമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പി.എസ്.ജി. മാനേജ്‌മെന്റ് മെസിയുമായി ആശയവിനിമയം നടത്തുകയാണെന്ന് ഫ്രഞ്ച് ഫുട്‌ബോള്‍ ന്യൂസിനെ ഉദ്ദരിച്ച് ദ് ഗോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മെസിയെ സ്വന്തമാക്കാന്‍ അതിവേഗ നടപടികളാണ് പി.എസ്.ജി. നടത്തുന്നതെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.
മെസിയെ സ്വന്തം തട്ടകത്തില്‍ എത്തിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മാഞ്ചസ്റ്റര്‍ ഈവനിങ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജാക് ഗ്രീലിഷിനെ സ്വന്തമാക്കിയ മാഞ്ചസ്റ്റര്‍ സിറ്റിക്ക് മെസിയെ കൂടി ക്ലബിലെത്തിക്കാന്‍ താല്‍പര്യമുണ്ടെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്.
എന്നാല്‍, ലാ ലിഗയെ സമ്മര്‍ദത്തിലാക്കാന്‍ ബാഴ്‌സലോണ നടത്തുന്ന നാടകങ്ങളാണ് മെസിയുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളെന്ന് അഭ്യൂഹമുണ്ട്.