Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാഴ്‌സയുമായുള്ള പൊക്കിള്‍കുടി ബന്ധം ഉപേക്ഷിച്ച് മെസി; കരാര്‍ പുതുക്കിയില്ല

Messi
സ്പാനിഷ് ക്ലബ് ബാഴ്‌സലോണയുമായുള്ള പൊക്കിള്‍കുടി ബന്ധം അവസാനിപ്പിച്ച് ഫുട്‌ബോള്‍ ഇതിഹാസം ലിയോണല്‍ മെസി. മെസി കരാര്‍ പുതുക്കിയില്ലെന്ന് ബാഴ്‌സലോണ ഔദ്യോഗികമായി അറിയിച്ചു. ബാഴ്‌സയിലെ സാമ്പത്തിക പ്രശ്‌നങ്ങളും മാനേജ്‌മെന്റുമായുള്ള അഭിപ്രായ ഭിന്നതകളുമാണ് ക്ലബ് വിടാന്‍ മെസിയെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതേ കുറിച്ച് മെസി ഇതുവരെ പ്രതികരിച്ചിട്ടില്ല. കരാര്‍ പുതുക്കേണ്ട സമയം ഇന്നലെയാണ് അവസാനിച്ചത്. കഴിഞ്ഞ സീസണില്‍ മെസി ക്ലബ് വിടാന്‍ ഉദ്ദേശിച്ചിരുന്നു. എന്നാല്‍, ഒടുവില്‍ ബാഴ്‌സയുടെ സമ്മര്‍ദത്തിനു വഴങ്ങി ഒരു സീസണ്‍ കൂടി തുടരാന്‍ മെസി തീരുമാനിക്കുകയായിരുന്നു. എഫ്.സി ബാഴ്‌സലോണയുടെ പുരോഗതിയില്‍ മെസി നല്‍കിയ സംഭാവനയ്ക്ക് ഹൃദയത്തില്‍ നിന്ന് നന്ദി അറിയിക്കുന്നതായും ഭാവിയില്‍ എല്ലാ ആശംസകളും നേരുന്നതായും വാര്‍ത്താക്കുറിപ്പില്‍ എഫ്.സി ബാഴ്‌സലോണ വ്യക്തമാക്കി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇംഗ്ലണ്ടിന് വന്‍ തിരിച്ചടി; തീപ്പൊരി പേസ് ബൗളര്‍ ടി 20 ലോകകപ്പ് കളിക്കില്ല, ആഷസും നഷ്ടമാകും