Webdunia - Bharat's app for daily news and videos

Install App

മത്സരത്തിനു മുമ്പ് 20 തവണ ശുചിമുറിയിൽ പോകുമെന്ന്; മറഡോണയ്‌ക്കെതിരെ മെസിയുടെ കുടുംബം

മത്സരത്തിനു മുമ്പ് 20 തവണ ശുചിമുറിയിൽ പോകുമെന്ന്; മറഡോണയ്‌ക്കെതിരെ മെസിയുടെ കുടുംബം

Webdunia
ചൊവ്വ, 16 ഒക്‌ടോബര്‍ 2018 (16:56 IST)
മൽസരത്തിനു മുമ്പ് 20 തവണ ശുചിമുറിയിൽ പോകുന്ന വ്യക്തിയെ നേതാവായി കാണാന്‍ കഴിയില്ലെന്ന ഡീഗോ മറഡോണയുടെ വിമര്‍ശനത്തിനു മറുപടിയുമായി ലയണല്‍ മെസിയുടെ കുടുംബം രംഗത്ത്.

വിവരമില്ലാത്തതിനാലാണ് മറഡോണ ഇത്തരത്തിലുള്ള പ്രസ്‌താവനകള്‍ നടത്തുന്നതെന്ന് മെസിയുടെ ബന്ധുവായ മാക്‌സി ബിയാന്‍ചുച്ചി തുറന്നടിച്ചു.

അര്‍ജന്റീന ടീമിനെ സഹായിക്കേണ്ട സമയത്താണ് മറഡോണയില്‍ നിന്നും ഇത്തരം പ്രസ്‌താവനകള്‍ ഉണ്ടാകുന്നത്. മികച്ച നായകനെന്ന് വിലയിരുത്തപ്പെടുന്ന അദ്ദേഹത്തിന് ഇങ്ങനെയൊക്കെ പറയാന്‍ എങ്ങനെ സാധിക്കുന്നുവെന്നും മാക്‌സി ചോദിച്ചു.

അര്‍ജന്റീനയ്‌ക്കായി കളിക്കാന്‍ ഇറങ്ങുമ്പോള്‍ മെസിക്ക് നേതൃത്വ ഗുണമില്ലെന്നും മത്സരത്തിനു തൊട്ടു മുമ്പ് 20 തവണ ശുചിമുറിയിൽ പോകുന്ന താരമാണ് മെസിയെന്നുമാണ് മറഡോണ കഴിഞ്ഞ ദിവസം പറഞ്ഞത്. ബാഴ്‌സലോണയ്‌ക്കായി ഇറങ്ങുന്ന മെസിയല്ല അര്‍ജന്റീനയ്‌ക്കായി കളിക്കാന്‍ ഇറങ്ങുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

ഇതിനു മറുപടിയായിട്ടാണ് മെസിയുടെ ബന്ധുക്കള്‍ രംഗത്തുവന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

അടുത്ത ലേഖനം
Show comments