Webdunia - Bharat's app for daily news and videos

Install App

റെക്കോർഡുകൾ വഴിമാറും, ഈ മനുഷ്യൻ കളത്തിലിറങ്ങുമ്പോൾ; വീണ്ടും അപൂർവ നേട്ടം സ്വന്തമാക്കി മെസ്സി

Webdunia
വ്യാഴം, 27 സെപ്‌റ്റംബര്‍ 2018 (12:55 IST)
കരിയറിൽ മെസ്സി തീർത്ത റെക്കോർഡുകൾ എണ്ണുക എന്നത് പ്രയാസമാകും അത്രത്തോളം റെക്കോർഡുകളും അപൂർവ നേട്ടങ്ങളാണ് ബാഴ്സലോനയുടെ അർജന്റീനിയൻ ഇതിഹസമായ മെസ്സി സ്വന്തം പേരിൽ കുറിച്ചിരിക്കുന്നത്. ഇപ്പോഴിതാ ആ കൂട്ടത്തിലേക്ക് ഇമ്മിണി വലിയ ഒരു നേട്ടത്തെക്കൂടി എത്തിച്ചിരിക്കുകയാണ് മെസി.
 
ബാഴ്സലോണക്ക് വേണ്ടി 700 മത്സരങ്ങൾ കളിച്ച അപൂർവം താരങ്ങളിലൊരാളായി മാറിയിരിക്കുകയാണ് ലയണൽ മെസ്സി. ഇന്നലെ നടന്ന മത്സരത്തോടെയാണ് മെസി ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. ബാഴ്സലോണയിൽ 700 മത്സരങ്ങൾ പൂർത്തിയാക്കുന്ന മൂന്നാമത്തെ താരമാണ് മെസ്സി. എന്നു മാത്രമല്ല ഈ നേട്ടം സ്വന്തമാക്കുന്ന സ്പാനിഷ് താരമല്ലാത്ത ആദ്യ ഫുട്ബൊളർ കൂടിയാവുകയാണ് മെസി.
 
സാവി ഹെര്‍ണാണ്ടസ്, ആന്ദ്രെസ് ഇനിയേസ്റ്റ എന്നീ ഇതിഹാസ താരങ്ങളാണ് ബാഴ്സലോണക്കായി 700 മത്സരങ്ങൾ കളിച്ച മറ്റു താരങ്ങൾ. 869 മത്സരങ്ങള്‍ കളിച്ച സാവിയാണ് ബാഴ്സക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചിരിക്കുന്നത്. കരിയർ അവസാനം വരെ മെസ്സി ബാഴ്സലോണയിൽ തന്നെ തുടർന്നാൽ ഈ റെക്കോർഡും മെസ്സി മറികടന്നേക്കും, കഴിഞ്ഞ ദിവസം ജിറോനയുമായുള്ള മത്സരത്തോടെ ലാ ലീഗയിൽ ഏറ്റവുമധികം മത്സരങ്ങൾ കളിച്ച സ്പെയിൻ‌കാരനല്ലാത്ത താരം എന്ന റെക്കോർഡും മെസ്സി സ്വന്തം പേരിൽ കുറിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹാർദ്ദിക് തുടരും, പക്ഷേ ക്യാപ്റ്റൻ സ്ഥാനം തെറിക്കും, പുതിയ നായകൻ ആരാകണമെന്ന് രോഹിത് തീരുമാനിക്കും

തോറ്റ് തോറ്റ് മടുത്തു, ഹെഡ് കോച്ചിനെയും 7 താരങ്ങളെയും പുറത്താക്കി,അടിമുടി മാറ്റവുമായി പാകിസ്ഥാൻ,

നിനക്ക് മറ്റ് രാജ്യങ്ങൾക്ക് വേണ്ടിയും കളിക്കാമായിരുന്നു, അർജൻ്റീനയെ മാത്രം തിരെഞ്ഞെടുത്തതിന് നന്ദി, വൈകാരിക കുറിപ്പുമായി ഡി മരിയ

നീ ബൗളിങ്ങും ഒന്ന് മെച്ചപ്പെടുത്ത്, ഏകദിനത്തിൽ ശ്രേയസിന് പകരം തിലകിനെ കൊണ്ടുവരാൻ നീക്കം, നിർദേശം നൽകി ടീം മാനേജ്മെൻ്റ്

ശ്രീലങ്കയെ വിരട്ടാനുള്ള കരുത്ത് ഇന്ത്യൻ പേസ് നിരയ്ക്കുണ്ട്, മറുപടിയുമായി മോണെ മോർക്കൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

അയ്യേ നാണക്കേട്, പേസിനെ പേടിച്ച് പരിക്ക് അഭിനയിച്ചോ? ലോർഡ്സ് ടെസ്റ്റിലെ ഇമാമിൻ്റെ പരുക്കിൽ അന്വേഷണം വേണമെന്ന് സെലക്ടർ

എന്തിന്റെ അടിസ്ഥാനത്തിലാണ് റിസ്വാനെയും ഇമാമിനെയും ടീമിലെടുത്തത്?, ചോദ്യം ഉയര്‍ത്തി പിസിബി, സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്നും മിസ്ബാഹ് രാജിവെച്ചു

ഹാർദ്ദിക് തുടരും, പക്ഷേ ക്യാപ്റ്റൻ സ്ഥാനം തെറിക്കും, പുതിയ നായകൻ ആരാകണമെന്ന് രോഹിത് തീരുമാനിക്കും

അന്ന് തകർന്നുപോയതാണ് പാകിസ്താൻ ക്രിക്കറ്റ്: ബാബർ-ഷഹീൻ ഭിന്നതയാണ് തകർച്ചയ്ക്ക് കാരണമെന്ന് മുൻ താരം

തോറ്റ് തോറ്റ് മടുത്തു, ഹെഡ് കോച്ചിനെയും 7 താരങ്ങളെയും പുറത്താക്കി,അടിമുടി മാറ്റവുമായി പാകിസ്ഥാൻ,

അടുത്ത ലേഖനം
Show comments