Webdunia - Bharat's app for daily news and videos

Install App

കരുത്തേകാൻ മഞ്ഞപ്പടയ്‌ക്കൊപ്പം ഇനി ലാലേട്ടൻ

കരുത്തേകാൻ മഞ്ഞപ്പടയ്‌ക്കൊപ്പം ഇനി ലാലേട്ടൻ

Webdunia
വ്യാഴം, 27 സെപ്‌റ്റംബര്‍ 2018 (07:53 IST)
കേരള ബ്ലസ്‌റ്റേഴ്സിന് ഇനി കൂട്ട് മലയാളത്തിന്റെ സ്വന്തം താരം മോഹൻലാൽ. സച്ചിൽ ഒഴിഞ്ഞ ഇടത്തിലേക്കാണ് സൂപ്പർസ്‌റ്റാർ എത്തിയിരിക്കുന്നത്. ഐഎസ്എൽ അഞ്ചാം സീസണിൽ ടീമിന്റെ അംബാസഡറായി മലയാള സിനിമയുടെ സൂപ്പർതാരം ചുമതലയേറ്റു. കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന ഔദ്യോഗിക ജെഴ്സി പ്രകാശനച്ചടങ്ങിലാണ് ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് മോഹന്‍ലാലിനെ ഗുഡ്​വില്‍ അംബാസിഡറായി പ്രഖ്യാപിച്ചത്.
 
ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ഈ ഒരു പുതിയ ബന്ധം തുടങ്ങുന്നതെന്ന് താരം വ്യക്തമാക്കി. ടീമിന്റെ പുതിയ സീസണിലെ ജേഴ്‌സി മോഹൻലാൽ മുഖ്യപരിശീലകനായ ഡേവിഡ് ജെയിംസിന് നൽകി പ്രകാശനം ചെയ്‌തു. ടീമിലെ എല്ലാവരും പുതിയ ജേഴ്‌സിയിൽ അണിനിരങ്ങുകയും ചെയ്‌തു.
 
അഞ്ചു വര്‍ഷത്തേക്കാണ് കരാർ‍. 'ചെറുപ്പം മുതല്‍ ക്രിക്കറ്റും ഫുട്‌ബോളുമൊക്കെ കളിച്ചിരുന്നു. സിനിമയില്‍ എത്തിയതില്‍ പിന്നെയാണ് അത് കുറഞ്ഞത്. എങ്കിലും സമയം കിട്ടുമ്പോള്‍ ഇപ്പോഴും കളിക്കാറുണ്ട്. കേരളത്തിലെ യുവജനതയെ ഫുട്‌ബോളിലൂടെ ജീവിതത്തിന്റെ വിജയപാതയില്‍ എത്തിക്കാന്‍ സഹായിക്കുമെന്നതിനാല്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഗുഡ്​വിൽ അംബാസിഡറായിരിക്കാൻ ഏറെ സന്തോഷമുണ്ടെ'ന്നും മോഹൻലാൽ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments