നെയ്മർ അത് അർഹിക്കുന്നുണ്ട്, ലോകകപ്പിൽ ബ്രസീലിനൊപ്പം അവനും വേണമെന്നാണ് ആഗ്രഹം: മെസ്സി
2023 ഒക്ടോബര്‍ 17നാണ് നെയ്മര്‍ ബ്രസീലിന് അവസാനമായി കളിച്ചത്.
Publish Date: Sun, 10 May 2026 (09:50 IST)
Updated Date: Sun, 10 May 2026 (09:52 IST)
ഫിഫ ലോകകപ്പ് ഫുട്ബോള്‍ കിക്കോഫിന് 34 ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ബ്രസീല്‍ ദേശീയ ടീമില്‍ നെയ്മര്‍ ഉണ്ടാകുമോ എന്നതില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല. ബ്രസീലിന്റെ ഇതിഹാസതാരമാണെങ്കിലും താരത്തിന്റെ ഫിറ്റ്നസിനെ പറ്റിയുള്ള ആശങ്കയാണ് ദേശീയ ടീമിലെ താരത്തിന്റെ ഇടത്തിന് ഭീഷണിയായിട്ടുള്ളത്. 2023 ഒക്ടോബര്‍ 17നാണ് നെയ്മര്‍ ബ്രസീലിന് അവസാനമായി കളിച്ചത്. ഇതിനിടെ ലോകകപ്പില്‍ നെയ്മറിന്റെ സാന്നിധ്യത്തെ പറ്റി പ്രതികരണം നടത്തിയിരിക്കുകയാണ് അര്‍ജന്റൈന്‍ ഇതിഹാസവും നെയ്മറിന്റെ അടുത്ത സുഹൃത്തുമായ ലയണല്‍ മെസ്സി.
നെയ്മര്‍ ലോകകപ്പ് കളിക്കണമോ എന്നതില്‍ എനിക്ക് നിഷ്പക്ഷമായി പറയാനാകില്ല. കാരണം അവനെന്റെ സുഹൃത്താണ്. തീര്‍ച്ചയായും നെയ്മര്‍ അവിടെയുണ്ടാകണമെന്നും അവന് നല്ല കാര്യങ്ങള്‍ സംഭവിക്കണമെന്നുമാണ് എന്റെ ആഗ്രഹം. കാരണം അവന് അത് അര്‍ഹിക്കുന്നുണ്ട്. ലോകകപ്പുകളില്‍ മികച്ച താരങ്ങള്‍ അണിനിരക്കണമെന്നാണ് നമ്മള് ആഗ്രഹിക്കാറുള്ളത്. നെയ്മര്‍ ഉള്ളിടത്തോളം കാലം മികച്ചവരില്‍ ഒരാളായി അവനും ഉണ്ടാകും. മെസ്സി പറഞ്ഞതായി ഓള് എബൗട്ട് അര്‍ജന്റീന എക്സില്‍ കുറിച്ചു.
2026ല്‍ തന്റെ ക്ലാബായ എഫ് സി സാന്റോസിനായി 8 മത്സരങ്ങളാണ് നെയ്മര്‍ ഇതുവരെ കളിച്ചത്. കാല്‍മുട്ടിലെ പരിക്കിനെ തുടര്‍ന്ന് ഡിസംബറിലും മാര്‍ച്ചിലും താരം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ദേശീയ ടീമില്‍ താരം ഉള്‍പ്പെടുമോ എന്നതില്‍ വ്യക്തത ഇതുവരെയും വന്നിട്ടില്ല. ഫിറ്റ്നസ് തെളിയിക്കാനായില്ലെങ്കിലും നെയ്മര്‍ ഇല്ലാതെയാകും ഇത്തവണ ബ്രസീല്‍ ലോകകപ്പിനെത്തുക.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.
....
കൂടുതല്‍ വായിക്കുക