Select Your Language

Notifications

webdunia
webdunia
webdunia
webdunia

'രാജാക്കൻമാരുടെ രാജാവ്'; മെസിക്കു പുതിയ റെക്കോർഡ്, തുടർച്ചയായി ഏഴ് ലോകകപ്പ് മത്സരങ്ങളിൽ ഗോൾ

മത്സരത്തിന്റെ 80-ാം മിനിറ്റിൽ അർജന്റീനയ്ക്കു ലഭിച്ച ഫ്രീ കിക്ക് മെസി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു

Lionel Messi
Lionel Messi

ലോകകപ്പിൽ പുതിയ റെക്കോർഡിട്ട് സൂപ്പർതാരം ലയണൽ മെസി. തുടർച്ചയായി ഏഴ് ലോകകപ്പ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ താരമായി. ജോർദാനെതിരായ മത്സരത്തിൽ ഗോൾ നേടിയാണ് മെസി റെക്കോർഡിട്ടത്. 
 
മത്സരത്തിന്റെ 80-ാം മിനിറ്റിൽ അർജന്റീനയ്ക്കു ലഭിച്ച ഫ്രീ കിക്ക് മെസി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 25 മീറ്റർ പുറത്തുനിന്നാണ് ഫ്രീ കിക്ക് എടുത്തത്. മത്സരത്തിൽ 3-1 നു അർജന്റീന ജയിക്കുകയും ചെയ്തു. 
 
റൗണ്ട് 32 വിൽ കേപ്പ് വെർദെയാണ് അർജന്റീനയുടെ എതിരാളികൾ. ഈ ലോകകപ്പിലെ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും മെസി അർജന്റീനയ്ക്കായി ഗോൾ നേടി. ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകളുള്ള താരവും മെസി തന്നെയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Portugal: പോർച്ചുഗലിനു റൗണ്ട് 32 വിൽ എതിരാളികൾ ക്രൊയേഷ്യ