Argentina vs Cape Verde: റൗണ്ട് 32 വിൽ അർജന്റീനയ്ക്കു എതിരാളികൾ സ്‌പെയിനെ വിറപ്പിച്ച കേപ് വെർദെ
ആദ്യമായി ലോകകപ്പ് കളിക്കുന്ന കേപ് വെർദെയ്ക്കു നോക്ക്ഔട്ട് പ്രവേശനം കിരീടത്തോളം അഭിമാനം നൽകുന്നതാണ്
Publish Date: Sat, 27 Jun 2026 (09:06 IST)
Updated Date: Sat, 27 Jun 2026 (09:08 IST)
Argentina vs Cape Verde: നിലവിലെ ലോക ചാംപ്യൻമാരായ അർജന്റീനയ്ക്കു ഫിഫ ലോകകപ്പ് 2026 ന്റെ ആദ്യ നോക്ക്ഔട്ടിൽ എതിരാളികൾ കേപ് വെർദെ. ഗ്രൂപ്പ് എച്ചിൽ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് കേപ് വെർദെ റൗണ്ട് 32 വിലേക്ക് പ്രവേശിച്ചത്.
ആദ്യമായി ലോകകപ്പ് കളിക്കുന്ന കേപ് വെർദെയ്ക്കു നോക്ക്ഔട്ട് പ്രവേശനം കിരീടത്തോളം അഭിമാനം നൽകുന്നതാണ്. ജൂലൈ മൂന്നിനു ഇന്ത്യൻ സമയം പുലർച്ചെ 3.30 നാണ് അർജന്റീന - കേപ് വെർദെ റൗണ്ട് 32 മത്സരം. അർജന്റീന സൂപ്പർതാരം ലയണൽ മെസി ക്ലബ് ഫുട്‌ബോൾ കളിക്കുന്ന ഇന്റർ മയാമിയുടെ കേന്ദ്രമായ മയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച മൂന്ന് മത്സരങ്ങളും കേപ് വെർദ സമനില വഴങ്ങുകയായിരുന്നു. സ്‌പെയിനെതിരായ മത്സരത്തിൽ ഉറുഗ്വായ് എതിരില്ലാത്ത ഒരു ഗോളിനു തോറ്റതോടെ ഗ്രൂപ്പ് സ്റ്റേജിൽ രണ്ടാം സ്ഥാനക്കാരാകാൻ കേപ് വെർദയ്ക്കു സാധിച്ചു.