Publish Date: Mon, 10 Sep 2018 (11:54 IST)
Updated Date: Mon, 10 Sep 2018 (11:55 IST)
കളിക്കാൻ അവസരങ്ങൾ കുറവായതിനെ തുടർന്ന് രണ്ട് സൂപ്പർതാരങ്ങൾ ചെൽസി വിടാനൊരുങ്ങുന്നുവെന്ന് സൂചന. പുതിയ പരിശീലകൻ മൗറീസിയോ സാറിയുടെ കീഴിൽ അവസരങ്ങൾ കുറവായതിനെ തുടർന്നാണീ തീരുമാനം.
ടീമിന്റെ മധ്യനിര താരം സെസ് ഫാബ്രിഗസും പ്രതിരോധ നിര താരം ഗാരി കാഹിലുമാണ് വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ചെൽസി വിടാനൊരുങ്ങുന്നത്. പ്രീമിയർ ലീഗ് സീസൺ ആരംഭിച്ചതിനു ശേഷം ഒരു മത്സരത്തിൽ പോലും ഇവർ ചെൽസി നിരയിൽ കളിക്കാനിറങ്ങിയിരുന്നില്ല. ഇങ്ങനെ പോയാൽ ഉടൻ തന്നെ ഇരുവരും ടീമിൽ നിന്നും പോയേക്കുമെന്നാണ് യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.
നേരത്തെ മധ്യനിര താരം ബക്കയോക്കോ ചെൽസി വിട്ടു എസി മിലാനിലേക്കു പോയതിനു പുറമേയാണ് ഫാബ്രിഗസും കാഹിലും ടീമിൽ നിന്നും പുറത്തു പോകാനൊരുങ്ങുന്നത്. അതേസമയം യൂറോപ്പ ലീഗക്കമുള്ള ടൂർണമെന്റുകളിൽ കളിക്കാനുള്ളതു കൊണ്ട് എല്ലാ താരങ്ങൾക്കും അവസരം നൽകുമെന്നാണ് സാറിയുടെ നിലപാട്.