ബാഴ്സലോണയിൽ നിന്നും സാവി വിരമിച്ചതോടെയാണ് അദ്ദേഹം ടീമിനു ആരായിരുന്നുവെന്ന സത്യം പല ആരാധകരും തിരിച്ചറിയുന്നത്. സാവിയെ ഇഷ്ടമല്ലാത്തവരുണ്ടാകില്ല. കളിയിൽ കേമനായ സാവി വിരമിച്ചതിന് ശേഷം ബാഴ്സ ഒരു ചാമ്പ്യൻസ് ലീഗ് കിരീടം പോലും നേടിയിട്ടില്ല. ഇതുകൊണ്ടൊക്കെയാണ് സാവിക്ക് പകരക്കാരനില്ലെന്ന് ഇതുവരെ പറഞ്ഞിരുന്നത്.
എന്നാൽ, ഒടുവിൽ സാവിക്ക് പകരക്കാരനെ കണ്ടെത്തിയിരിക്കുകയാണ് ഫുട്ബോൾ ലോകവും ബാഴ്സലോണയും. ബാഴ്സയുടെ ഇതിഹാസ താരം ലിയോണൽ മെസിയും ഇക്കാര്യം സമ്മതിച്ചിരിക്കുകയാണ്. ബ്രസീലിയൻ താരം ആർതർ മെലോ മിഡ്ഫീൽഡിലാണ് സാവിക്ക് പകരക്കാരൻ.
സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ടീമിലെത്തിയ താരങ്ങളെല്ലാം മികച്ചതാണെങ്കിലും അതിൽ തന്നെ കൂടുതൽ അതിശയിപ്പിച്ച താരം ആർതറാണെന്ന് മെസി പറഞ്ഞു. പന്തു കാലിൽ കൂടുതൽ സമയം വെച്ചു കളിക്കാനിഷ്ടപ്പെടുന്ന താരം ചെറിയ പാസുകളും ലോംഗ് പാസുകളും കളിക്കുമെന്നും കാലിൽ നിന്നു പന്തു നഷ്ടപ്പെടുത്തുന്നത് അപൂർവ്വമാണെന്നും മെസി പറഞ്ഞു.