ചെ‌ൽസിയോ, മാഞ്ചസ്റ്റർ സിറ്റിയോ? യൂറോപ്പിന്റെ രാജാക്കന്മാരെ ഇന്നറിയാം

Webdunia
ശനി, 29 മെയ് 2021 (12:25 IST)
യൂറോപ്യൻ ഫുട്ബോളിലെ രാജാക്കന്മാർ ആരെന്ന് തീരുമാനിക്കുന്ന ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ഫൈനലിന് ഇനി മണിക്കൂറുകൾ മാത്രം. ഇന്ത്യൻ സമയം ശനിയാഴ്ച്ച രാത്രി 12.30ന് ആ അങ്കത്തിന് വിസിലൂതും. സോണി ലൈവിൽ മത്സരം തത്സമയം കാണാം. മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും തമ്മിലാണ് ചാമ്പ്യൻസ് ലീഗിന്റെ കലാശപോരാട്ടം.
 
കഴിഞ്ഞ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും വിജയം ചെൽസിക്കൊപ്പമായിരുന്നു. എഫ് എ കപ്പിലും ഇംഗ്ലീഷ് പ്രീമിയർ ലീഗിലുമാണ് ചെൽസി സിറ്റിയെ പരാജയപ്പെടുത്തിയത്. മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലാണ് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഈ കിരീടം കൂടി നേടിയാൽ സിറ്റിക്ക് എല്ലാ കിരീടവും നേടിക്കൊടുത്ത പരിശീലകൻ എന്ന നേട്ടം പെപ് ഗ്വാർഡിയോളക്ക് സ്വന്തമാവും. സിറ്റി ജേഴ്‌സിയിൽ സെർജിയോ അഗ്യൂറോയുടെ അവസാന മത്സരം കൂടിയാണിത്. തന്റെ സ്വപ്ന കിരീടവുമായി വിട പറയാനുള്ള ഒരുക്കത്തിലാണ് അഗ്യൂറോ.
 
അതേസമയം രണ്ടാം ചാമ്പ്യൻസ് ലീഗ് കിരീടം എന്ന നേട്ടമാണ് ചെൽസി ലക്ഷ്യമിടുന്നത്. ഈ സീസണിൽ ചെൽസിയുടെ രണ്ടാം ഫൈനലാണിത്. എഫ്എ കപ്പ് ഫൈനലിൽ ലെസ്റ്റർ സിറ്റിയോട് തോറ്റ ചെൽസിക്ക് കിരീടം നഷ്ടപ്പെട്ടിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇങ്ങനെ കളിക്കണ്ടെ മോനു, ഒരു സെഞ്ചുറിയല്ലെ പോയത്: വിക്കറ്റ് നഷ്ടപ്പെട്ട നിരാശയിലിരിക്കുന്ന വൈഭവിന് പരാഗിന്റെ ഉപദേശം!

Vaibhav Sooryavanshi : പ്രായമൊക്കെ ഇനിയെന്തിന് നോക്കുന്നു, വൈഭവിനെ ഇന്ത്യൻ ടീമിലെടുക്കണമെന്ന് ഗവാസ്കർ

എന്താ സായി ഇത്, ഇനി പശയൊട്ടിച്ച് കളിക്കേണ്ടി വരുമോ? , തുടർച്ചയായ രണ്ടാം മത്സരത്തിലും ബാറ്റ് വിക്കറ്റിലേക്ക് വലിച്ചെറിഞ്ഞ് സായ് സുദർശൻ

IPL 2026 Final, RCB vs GT: ഐപിഎൽ ഫൈനലിൽ ആർസിബിക്കു എതിരാളി ഗുജറാത്ത്, രാജസ്ഥാൻ പുറത്ത്

ഗിൽ- സായ് സഖ്യം കോലി- ഗെയ്ൽ കൂട്ടുക്കെട്ടിനേക്കാൾ മികച്ചത്: പ്രശംസിച്ച് റെയ്ന

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിക്കാണെന്ന് പറഞ്ഞാണ് അവൻ പോയത്, ഇപ്പോൾ ഇംഗ്ലണ്ടിൽ തകർത്ത് കളിക്കുന്നുണ്ട് : സാം കറനെതിരെ കുമാർ സംഗക്കാര

അവർ ക്യാപ്റ്റന്മാരായപ്പോൾ ഞാൻ എൻ്റെ 100 ശതമാനവും നൽകി, എനിക്ക് പക്ഷേ അത് തിരിച്ച് കിട്ടിയില്ല: മുംബൈയിൽ മാനസികമായി തകർന്നെന്ന് ഹാർദ്ദിക്

ഹാര്‍ദ്ദികിന്റെ പകരം ബുമ്ര നായകനായേക്കും, സൂര്യയ്ക്ക് സാധ്യത കുറവ്

ഇങ്ങനെ കളിക്കണ്ടെ മോനു, ഒരു സെഞ്ചുറിയല്ലെ പോയത്: വിക്കറ്റ് നഷ്ടപ്പെട്ട നിരാശയിലിരിക്കുന്ന വൈഭവിന് പരാഗിന്റെ ഉപദേശം!

Vaibhav Sooryavanshi : പ്രായമൊക്കെ ഇനിയെന്തിന് നോക്കുന്നു, വൈഭവിനെ ഇന്ത്യൻ ടീമിലെടുക്കണമെന്ന് ഗവാസ്കർ

അടുത്ത ലേഖനം
Show comments