Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ആരാധകരോഷത്തിന്റെ ചൂടറിഞ്ഞ് വമ്പൻ ക്ലബുകൾ, യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്നും ആറ് ഇംഗ്ലീഷ് ക്ലബുകളും പിൻമാറി

ആരാധകരോഷത്തിന്റെ ചൂടറിഞ്ഞ്  വമ്പൻ ക്ലബുകൾ, യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്നും ആറ് ഇംഗ്ലീഷ് ക്ലബുകളും പിൻമാറി
, ബുധന്‍, 21 ഏപ്രില്‍ 2021 (20:13 IST)
ഫുട്ബോൾ ലോകത്തെയാകെ പിടിച്ചുലച്ച രണ്ട് ദിവസത്തെ ആശങ്കകൾക്ക് വിരാമം. യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്നും ആരാധകരോഷത്തെ തുടർന്ന് ആറ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകളും പിന്മാറി.
 
സ്‌പാനിഷ് സൂപ്പര്‍ ക്ലബ് റയല്‍ മാഡ്രിഡിനൊപ്പം യൂറോപ്യന്‍ സൂപ്പര്‍ ലീഗിന് ചുക്കാന്‍ പിടിച്ച മാഞ്ചസ്റർ യുണൈറ്റഡ്,മാഞ്ചസ്റ്റർ സിറ്റി,ലിവർപൂൾ,ചെൽസി,ടോട്ടന്നം ക്ലബുകളാണ് ലീഗിൽ നിന്നും പിന്മാറുന്നതായി അറിയിച്ചത്. ഇതോടെ ഏറെ കൊട്ടിഘോഷിച്ച് വന്ന സൂപ്പർ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലായി.
 
ആരാധകരുടേയും മുന്‍താരങ്ങളുടേയും കനത്ത പ്രതിഷേധത്തെ തുടർന്നാണ് ഇംഗ്ലീഷ് ക്ലബുകൾ തങ്ങളുടെ തീരുമാനത്തിൽ 48 മണിക്കൂറിനുള്ളില്‍ തന്നെ മലക്കം മറിഞ്ഞത്. സൂപ്പര്‍ ലീഗ് ക്ലബുകളുടെ സ്‌റ്റേഡിയങ്ങളുടെ പുറത്ത് ആരാധകര്‍ പരസ്യ പ്രതിഷേധം ഉയര്‍ത്തിതും മറ്റ് മറ്റ് 14 ക്ലബുകളെ ചേര്‍ത്തുനിര്‍ത്തി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്(ഇപിഎല്‍) അധികൃതര്‍ നടത്തിയ സമ്മര്‍ദതന്ത്രവും ഇംഗ്ലീഷ് ക്ലബുകളുടെ മനം മാറ്റത്തിന് കാരണമായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

"ജയിച്ചെങ്കിലും നിരാശനാണ്" മുംബൈക്കെതിരായ വിജയത്തിന് പിന്നാലെ മനസ് തുറന്ന് ശിഖർ ധവാൻ