Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

നെയ്മർ വെറും കാഴ്ചക്കാരനായി, വമ്പൻ‌മാരായ ബ്രസീലിനെ സമനിലയിൽ കുരുക്കി 76ആം റാങ്കുകാരായ പനാമ !

നെയ്മർ വെറും കാഴ്ചക്കാരനായി, വമ്പൻ‌മാരായ ബ്രസീലിനെ സമനിലയിൽ കുരുക്കി 76ആം റാങ്കുകാരായ പനാമ !
, തിങ്കള്‍, 25 മാര്‍ച്ച് 2019 (20:27 IST)
പോർട്ടോ: ഫുട്ബോൾ ലോകത്തെ ആകെ ഞെട്ടിക്കുന്ന കാഴ്ചകളാണ് ലാറ്റിനമേരിക്കൻ ഫുട്ബോൾ സൌഹൃദ മത്സരത്തിൽ കാണുന്നത്. ലോക റാങ്കിംഗിൽ 76ആം റാങ്കുകാരായ ബ്രസീലിനെ സമനിലയിൽ കുരുക്കി. കളിയുടെ ആധിപത്യം ആദ്യം നേടാനായെങ്കിലും. പിന്നീടുള്ള ബ്രസീലിന്റെ ഓരോ ശ്രമങ്ങളെയും പനാമ കൃത്യമായി പ്രതിരോധിക്കുകയായിരുന്നു. 
 
കളിയുടെ32ആം മിനിറ്റിൽ കാസെമിറോയുടെ ക്രോസിൽ ലൂക്കാസ് പക്വേറ്റ അദ്യ ഗോൾ നേടി ബ്രസീലിനെ മുന്നിലെത്തിച്ചു. എന്നാൽ നാലു മിനുറ്റുകൾ മാത്രമാണ് ആ ആധിപത്യത്തിന് ആയുസുണ്ടായുള്ളു. തൊട്ടു പിന്നാലെ എറിക് ഡേവിസിന്റെ ഫ്രീകിക്കിൽ പനാമ ക്യാപ്റ്റൻ അഡോൾഫോ മക്കാഡോയിലൂടെ തിരിച്ചടിച്ച് പനാമ ബ്രസിലിനൊപ്പമെത്തി. ‘
 
ഇവിടെ നിന്നുമാണ് കളിയുടെ ഗതി ആകെ മാറി മറിഞ്ഞത്. പിന്നീട് വന്ന പല നല്ല അവസരങ്ങളെയും ഗോളാക്കി മാറ്റാൻ ബ്രസീലിന് സാധിച്ചില്ല. രണ്ടാം പകുതിയിൽ റിച്ചാർലിസന്റെ ഷോട്ടും, കാസെമിറോയുടെ ഹെഡ്ഡർ ക്രോസും ലക്ഷ്യം കാണാതെ പോയി. പനാമ ഗോൾ കീപ്പർ മെജിയയുടെ മികച്ച സേവുകൾ കൂടിയായതോടെ പനാമയുടെ പ്രതിരോധത്തിന് കരുത്ത് കൂടി. 
 
കുടീഞ്ഞോ, ഫിർമിനോ, കാസെമിറോ, ആർതുർ എന്നിവരെല്ലാം ആദ്യ ഇലവനിൽ ഉണ്ടായിരുന്നു എങ്കിലും ആർക്കും ടീമിന്റെ രക്ഷകരായി മാറാൻ സാദ്ധിച്ചില്ല, പരിക്കിന്റെ പിടിയിലായതിനെ തുടർന്ന് ടീമിന് പുറത്തായ സൂപർ താരം നെയ്മറിന് പനാമക്ക് മുന്നിൽ ടീം സമനില വഴങ്ങുന്നത് കണ്ടു നിൽക്കാൻ മാത്രമേ സാധിച്ചുള്ളു. കഴിഞ്ഞ ദിവസം അർജന്റീന വെനസ്വേലയോട് 1–3ന് തോറ്റിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്ലാത്തിനും പിന്നിൽ ധോണിയുടെ ബ്രില്ല്യന്റ് തല!