Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

നിർഭയ കേസിന് സമാനമായ ക്രൂര കൂട്ടബലാത്സംഗം, 7 പ്രതികൾക്ക് തൂക്കുകയർ വിധിച്ച് കോടതി

നിർഭയ കേസിന് സമാനമായ ക്രൂര കൂട്ടബലാത്സംഗം, 7 പ്രതികൾക്ക് തൂക്കുകയർ വിധിച്ച് കോടതി
, ബുധന്‍, 20 മാര്‍ച്ച് 2019 (19:50 IST)
നിർഭയാ കേസിന് സമാനമായ ക്രൂര കൂട്ട ബലത്സംഗ കേസിൽ പ്രതികളായ ഏഴുപേരെയും മരണം വരെ തൂക്കിലേറ്റാൻ വിധിച്ച് പഞ്ചാബ് ഹരിയാന ഹൈക്കോടതി. ഹരിയാന ഹൈക്കോടതി സ്പെഷ്യൽ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. 2015 ഡിസംബർ 21 അഡീഷണൽ ജില്ലാ കോടതി പുറപ്പെടുവിച്ച വധശിക്ഷ ഹൈക്കോടതി ശരിവക്കുകയായിരുന്നു. പിഴ തുക 1.75 ലക്ഷത്തിൽ നിന്നും 50 ലക്ഷമായി ഹൈക്കോടതി ഉയർത്തുകയും ചെയ്തു. 
 
ജസ്റ്റിസുമാര എ ബി ചൌദരി, സുന്ദർ ഗുപ്ത എന്നിവരാണ് വിധി പ്രസ്ഥാവിച്ചത്. പിഴ തുക പണമായി നൽകിയില്ലെങ്കിൽ പ്രതികളുടെ വീടുകളും, കൃഷി ഭൂമിയും ഉൾപ്പടെ കണ്ടുകെട്ടി പണം ഈടാക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. പിഴ തുകയുടെ പകുതി ഇരയുടെ സഹോദരിക്ക് കൈമാറാനും ബാക്കിയുള്ള തുക കുറ്റകൃത്യങ്ങൾ തടയുന്നതിനായുള്ള പ്രവർത്തനങ്ങൾക്കായി സർക്കാരിലേക്ക് നൽകാനും കോടതി നിർദേശം നൽകിയിട്ടുണ്ട്. 
 
2015 ഫെബ്രുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. 29കാരിയെ പ്രതികൾ ക്രൂര കൂട്ടബലത്സംഗത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തി മരുഭൂമിയിൽ തള്ളുകയായിരുന്നു. ബ്ലേഡുകളും മരക്കഷ്ണങ്ങളും കല്ലുകളും യുവതിയുടെ വയറ്റിൽ നിന്നും പോസ്റ്റ്മോർട്ടത്തിനിടെ ഡോക്ടർമാർ കണ്ടെടുത്തിരുന്നു. കേസിലെ പ്രായപൂർത്തിയാവത്ത പ്രതിയുടെ ശിക്ഷ ജുവനൈൽ ജസ്റ്റിസ് കോടതിയുടെ പരിഗണനയിലാണ്. കേസിലെ ഒൻപതാം പ്രതി നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുമ്മനം ബിജെപിയുടെ കേരളത്തിൽ നിന്നുളള ആദ്യ എംപി ആകുമോ?