ഇന്ത്യൻ വിപണിയിലേക്ക് ലോഡ്ജിക്ക് ശേഷം രണ്ടാമത്തെ എം പി വിയെ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ. ആർ ബി സി എന്ന കോഡ് നാമത്തിലാണ് ഈ വാഹനം അറിയപ്പെടുന്നത്. വാഹനം ഈ വർഷം ജൂലായിൽ തന്നെ റെനോ ഇന്ത്യൻ വിപണിയിൽ എത്തിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ
റെനോയുടെ ക്യാപ്ച്ചർ ഡിസൈനിനെ അടിസ്ഥാനപ്പെടുത്തി. സി എം എഫ് എ എന്ന ചിലവുകുറഞ്ഞ പ്ലാറ്റ്ഫോമിലായിരിക്കും സെവൻ സീറ്റർ വാഹനത്തെ ഒരുക്കുക. വിദേശ വിപണിയിൽ അവതരിപ്പിച്ചിട്ടുള്ള റെനോയുടെ സീനിക്, എസ്പാസ് എന്നി എം പി വി മോഡലുകളുടെയും ഡിസൈൻ ശൈലി ലയിപ്പിച്ച് ചേർത്താണ് റെനോ പുത്തൻ എം പി വിക്ക് രൂപം നൽകിയിരിക്കുന്നത്.
പെട്രോൾ ഡീസൽ എഞ്ചിൻ വേരിയെന്റുകളിൽ വാഹനം എത്തും എന്നല്ലാതെ എഞ്ചിൻ ശേഷിയെക്കുറിച്ചുള്ള വിശദാംശങ്ങൾ റെനോ പുറത്തുവിട്ടിട്ടില്ല. പാര്‍ക്കിംഗ് സെന്‍സറുകള്‍, സ്പീഡ് വാര്‍ണിംഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, എ ബി എസ്, ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് എന്നീ സംവിധാനങ്ങൾ വാഹനത്തിൽ ഉണ്ടാകും.
വിപണിയിൽ മാരുതി സുസൂക്കിയുടെ എർട്ടിഗക്ക് റെനോയുടെ പുത്തൻ എം പി വി കടുത്ത മത്സരം സൃഷ്ടിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എർട്ടിഗയുടെ രണ്ടാം തലമുറ പതിപ്പ് വിപണിയിൽ കുതിപ്പ് തുടരുകയാണ്. റെനോയുടെ എം പി വി എർട്ടിഗയേക്കാൾ കുറഞ്ഞ വിലയിലാവും വിപണിയിൽ എത്തുക