Webdunia - Bharat's app for daily news and videos

Install App

Argentina vs Egypt: ബ്ലഡി സൈക്കോ കം ബാക്ക് ! 79 മിനിറ്റ് വരെ തോറ്റുനിന്ന അർജന്റീനയുടെ 'ഞെട്ടിക്കൽ കളി'

മത്സരത്തിന്റെ 15-ാം മിനിറ്റിൽ യാസർ ഇബ്രാഹിമിലൂടെ ഈജിപ്ത് അർജന്റീനയെ ഞെട്ടിച്ചു

നെൽവിൻ വിൽസൺ
ബുധന്‍, 8 ജൂലൈ 2026 (08:38 IST)
Argentina

Argentina vs Egypt: ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ തോൽപ്പിച്ച് അർജന്റീന ക്വാർട്ടറിൽ. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് അർജന്റീനയുടെ ജയം. മത്സരത്തിന്റെ 79 മിനിറ്റ് വരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് 'തോറ്റുനിന്ന' ശേഷമാണ് നിലവിലെ ലോക ചാംപ്യൻമാരുടെ അവിശ്വസനീയമായ തിരിച്ചുവരവ്. 
 
മത്സരത്തിന്റെ 15-ാം മിനിറ്റിൽ യാസർ ഇബ്രാഹിമിലൂടെ ഈജിപ്ത് അർജന്റീനയെ ഞെട്ടിച്ചു. തൊട്ടുപിന്നാലെ ഒരു പെനാൽറ്റി അവസരം ലഭിച്ചെങ്കിലും സാക്ഷാൽ ലയണൽ മെസി തന്നെ അത് പാഴാക്കി. ആദ്യ പകുതിയിൽ ഈജിപ്ത് നിറഞ്ഞുകളിച്ചപ്പോൾ അർജന്റീനയ്ക്കു ഉത്തരമുണ്ടായില്ല. 
 
രണ്ടാം പകുതിയിലും ഈജിപ്ത് അർജന്റീനയെ ഞെട്ടിച്ചു. 67-ാം മിനിറ്റിൽ മുസ്തഫ സിക്കോയിലൂടെ ഈജിപ്തിന്റെ രണ്ടാം ഗോൾ. പൂർണമായി അർജന്റീന പ്രതിരോധത്തിലായി. ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് ആരാധകർ പോലും കരുതി. എന്നാൽ ചാംപ്യൻമാർ ചാംപ്യൻമാരുടെ കളി പുറത്തെടുത്തു. 79-ാം മിനിറ്റിൽ മെസിയുടെ പാസിൽ നിന്ന് ക്രിസ്റ്റ്യൻ റൊമെരോയിലൂടെ അർജന്റീന ആദ്യഗോൾ നേടി. ആ നിമിഷം മുതൽ ഈജിപ്ത് കളിയിൽ നിന്ന് പൂർണമായി പുറത്ത്. പിന്നെ കണ്ടത് അർജന്റീനയുടെ സിനിമയെ വെല്ലുന്ന പ്രകടനം. 
 
ആദ്യ ഗോളിനു ശേഷം പൂർണമായി പന്തടക്കം അർജന്റീനയ്‌ക്കൊപ്പം ആയിരുന്നു. 83-ാം മിനിറ്റിൽ ലയണൽ മെസി വക രണ്ടാം ഗോൾ. ഫൈനൽ വിസിലിനു മുൻപ് എൻസോ ഫെർണാണ്ടസ് വക മൂന്നാം ഗോളും നേടി അർജന്റീന ക്വാർട്ടറിൽ. സ്വിറ്റ്‌സർലാൻഡിനെയാണ് ക്വാർട്ടറിൽ അർജന്റീന നേരിടുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കഴിഞ്ഞ മത്സരത്തിൽ പോലും സെഞ്ചുറി നേടി, രോഹിത്തിന് ലോകകപ്പിൽ സ്ഥാനമുറപ്പ്, ഉറച്ച പിന്തുണ നൽകി ബിസിസിഐ സെക്രട്ടറി

ഹാർദ്ദിക് തുടരും, പക്ഷേ ക്യാപ്റ്റൻ സ്ഥാനം തെറിക്കും, പുതിയ നായകൻ ആരാകണമെന്ന് രോഹിത് തീരുമാനിക്കും

തോറ്റ് തോറ്റ് മടുത്തു, ഹെഡ് കോച്ചിനെയും 7 താരങ്ങളെയും പുറത്താക്കി,അടിമുടി മാറ്റവുമായി പാകിസ്ഥാൻ,

നിനക്ക് മറ്റ് രാജ്യങ്ങൾക്ക് വേണ്ടിയും കളിക്കാമായിരുന്നു, അർജൻ്റീനയെ മാത്രം തിരെഞ്ഞെടുത്തതിന് നന്ദി, വൈകാരിക കുറിപ്പുമായി ഡി മരിയ

നീ ബൗളിങ്ങും ഒന്ന് മെച്ചപ്പെടുത്ത്, ഏകദിനത്തിൽ ശ്രേയസിന് പകരം തിലകിനെ കൊണ്ടുവരാൻ നീക്കം, നിർദേശം നൽകി ടീം മാനേജ്മെൻ്റ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജപ്പാനുമായി ക്രിക്കറ്റ് കളിക്കാൻ ഇന്ത്യ ! കാരണം ഇതാണ്

വൈഭവ് ഇന്ത്യയുടെ ദീർഘകാല പദ്ധതി, 3 ഫോർമാറ്റിലും കളിക്കും, ലക്ഷ്യം സച്ചിൻ താണ്ടിയ വഴി

ഏഷ്യൻ ഗെയിംസിന് ഗംഭീറില്ല, വിവിഎസ് ലക്ഷ്മൺ മുഖ്യപരിശീലകനാകും

കഴിഞ്ഞ മത്സരത്തിൽ പോലും സെഞ്ചുറി നേടി, രോഹിത്തിന് ലോകകപ്പിൽ സ്ഥാനമുറപ്പ്, ഉറച്ച പിന്തുണ നൽകി ബിസിസിഐ സെക്രട്ടറി

വനിതാ അന്താരാഷ്ട്ര ക്രിക്കറ്റിൽ സ്മൃതി മന്ദാനയ്ക്ക് സ്വപ്നനേട്ടം, മിതാലിയെ മറികടന്നു, ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം

അടുത്ത ലേഖനം
Show comments