Select Your Language

Notifications

webdunia
webdunia
webdunia
webdunia

'നമ്മൾ അതീവ ശ്രദ്ധയോടെ കളിക്കണം'; അർജന്റീന ടീമിനു സ്‌കലോണിയുടെ ഉപദേശം

ജൂലൈ നാല് പുലർച്ചെ 3.30 നാണ് അർജന്റീന - കേപ് വെർദെ മത്സരം

Argentina beat Iceland in World Cup Friendly, Lionel messi, Argentina vs Iceland Match
റൗണ്ട് 32 വിൽ കേപ് വെർദെയെ നേരിടാൻ ഒരുങ്ങുന്ന അർജന്റീന ടീമിനു ഉപദേശവുമായി പരിശീലകൻ ലയണൽ സ്‌കലോണി. കേപ് വെർദെ തീർച്ചയായും മികച്ച ടീമാണെന്നും ശ്രദ്ദിച്ചു കളിക്കണമെന്നും സ്‌കലോണി പറഞ്ഞു. 
 
' അവർ മികച്ച ടീം തന്നെയാണ്. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് എതിർ ടീമുകൾക്കും അവർ ബുദ്ധിമുട്ടുണ്ടാക്കി. അവർ വളരെ കരുത്തുറ്റ ടീമായാണ് കാണപ്പെടുന്നത്. സ്‌പെയിൻ, ഉറുഗ്വായ്, സൗദി എന്നീ ടീമുകൾക്കെല്ലാം കേപ് വെർദെ പ്രയാസമുണ്ടാക്കിയിട്ടുണ്ട്. ലോകകപ്പ് കൂടിയാണിത്, തീർച്ചയായും അതീവ ജാഗ്രത വേണം. വളരെ വേഗതയിൽ കളിക്കുന്ന ടീമാണ് അവരും,' അർജന്റൈൻ പരിശീലകൻ പറഞ്ഞു. 
 
ജൂലൈ നാല് പുലർച്ചെ 3.30 നാണ് അർജന്റീന - കേപ് വെർദെ മത്സരം. മയാമിയാണ് ആതിഥേയത്വം വഹിക്കുക. മയാമിയിൽ വൈകിട്ട് 6.30 നാണ് സമയം. ഈ സമയത്തെ ചൂട് അർജന്റീന താരങ്ങൾക്കു വെല്ലുവിളിയാകുമോ എന്ന ചോദ്യത്തിനു ഇത്തരം സാഹചര്യങ്ങളിൽ എല്ലാവരും കളിച്ചിട്ടുണ്ടെന്നും താപനിലയുടെ പ്രശ്‌നം ടീമിനെ ബാധിക്കില്ലെന്നും സ്‌കലോണി പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇങ്ങനെ അവസാനിപ്പിക്കേണ്ടി വന്നതിൽ ദുഃഖം, അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് മാനുവൽ നൂയർ