Publish Date: Sat, 16 Oct 2021 (10:08 IST)
Updated Date: Sat, 16 Oct 2021 (10:12 IST)
ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് 'വാമനന്‍'.നവാഗതനായ എ.ബി.ബിനില്‍ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യുന്ന സിനിമയില്‍ വിജയ് ബാബു തികച്ചും വ്യത്യസ്ഥമായ വേഷത്തിലെത്തുന്നു.ഹൊറര്‍ സൈക്കോ ത്രില്ലറായി ചിത്രം ഒരുങ്ങുന്നു.
ഒരു മലയോര ഗ്രാമത്തില്‍ ഹോം സ്റ്റേ മാനേജരായി ജോലി ചെയ്യുന്നെ ഒരാളിന്റേയും കുട്ടംബത്തിന്റേയും അതിജീവനത്തിന്റെ കഥ കഥയാണ് സിനിമ പറയുന്നത്.ഹരീഷ് കണാരന്‍, സീമാ .ജി.നായര്‍, സീനു സിദ്ധാര്‍ത്ഥ് ,എബി അജി എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിലണിനിരക്കുന്നു. പീരുമേട്ടിലും പരിസരങ്ങളിലുമായി നവംബര്‍ പകുതിയോടെ ചിത്രീകരണം ആരംഭിക്കും.
മൂവി ഗാങ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ ബാബു കെ.ബി.യും സമഹ് അലിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.എക്‌സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ് - രഘു വേണുഗോപാല്‍- രാജീവ് വാര്യര്‍.സംഗീതം - നിധിന്‍ ജോര്‍ജ്.അരുണ്‍ ശിവനാണ് ഛായാഗ്രാഹകന്‍ എഡിറ്റിംഗ്.ബാബുരത്‌നം.കലാസംവിധാനം -നിധിന്‍ എടപ്പാള്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍സന്തോഷ് ചെറു പൊയ്ക.