വീണ്ടും റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് 'ദി പ്രീസ്റ്റ്' ടീം, പ്രതീക്ഷയോടെ ആരാധകര്‍

കെ ആര്‍ അനൂപ്
ചൊവ്വ, 9 മാര്‍ച്ച് 2021 (09:15 IST)
മമ്മൂട്ടിയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ദി പ്രീസ്റ്റ്' തിയേറ്ററുകളിലേക്ക്. വീണ്ടും നിര്‍മാതാക്കള്‍ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മാര്‍ച്ച് 11 മുതല്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് മമ്മൂട്ടി ആണ് ഇക്കാര്യം അറിയിച്ചത്. ഇത് മൂന്നാം തവണയാണ് അണിയറപ്രവര്‍ത്തകര്‍ റിലീസ് ഡേറ്റ് പ്രഖ്യാപിക്കുന്നത്.
 
നേരത്തെ ഫെബ്രുവരി 12ന് ചിത്രം തിയേറ്ററിലെത്തുമെന്ന് അറിയിച്ചെങ്കിലും അത് പിന്നീട് മാറ്റി. മാര്‍ച്ച് നാലിന് പ്രദര്‍ശനത്തിന് എത്തിക്കാനായിരുന്നു അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നത്. സെക്കന്‍ഡ് ഷോ ഇല്ലാത്ത കാരണത്താല്‍ വീണ്ടും റിലീസ് ഡേറ്റ് പുതുക്കി തീരുമാനിക്കുകയായിരുന്നു. മാര്‍ച്ച് 11 മുതല്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പുതിയ പ്രഖ്യാപനം. സെക്കന്‍ഷോ തുടങ്ങുന്നതിനാലാണ് ടീം പുതിയ തീരുമാനമെടുത്തത്. മമ്മൂട്ടി മഞ്ജു വാര്യര്‍ ആദ്യമായി ഒന്നിക്കുന്ന 'ദി പ്രീസ്റ്റ്' ഹൊറര്‍ ത്രില്ലറാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചോദ്യപേപ്പർ ചോർത്തിയവരെ ജയിൽ അടയ്ക്കും, വിദ്യാർഥികളുടെ ഭാവി സുരക്ഷിതമെന്ന് നരേന്ദ്രമോദി

എൽഡിഎഫ് പ്രമേയം പാസായി; പാലാ നഗരസഭയിൽ യുഡിഎഫ് തമ്മിലടിയിൽ ദിയ ബിനു പുറത്ത്

പവർകട്ട് ഉണ്ടായാൽ കറന്റ് വന്നിട്ട് സർജറി ചെയ്താൽ മതി; വിവാദ പരാമർശവുമായി ആരോഗ്യമന്ത്രി

ക്രമക്കേടുകള്‍ വ്യാപകം, മറ്റൊരു പിഎസ്സി പരീക്ഷ കൂടി സംശയത്തിന്റെ നിഴലില്‍,അന്വേഷണം

പവർക്കട്ട് അര മണിക്കൂറല്ലെ ഉള്ളു, സർജറി അത് കഴിഞ്ഞാവമല്ലോ, മൊബൈൽ വെട്ടത്തിൽ മുറിവ് കെട്ടിയതിൽ ആരോഗ്യമന്ത്രി

അടുത്ത ലേഖനം
Show comments