തോല്‍പ്പിക്കും എന്ന് പറയുന്നിടത്ത് ജയിക്കാനാണ് എനിക്കിഷ്ടം, സ്ഫടികം 2 ഉടൻ ഉണ്ടാകും: സംവിധായകൻ പറയുന്നു
പഴയ റേയ്ബാൻ ഗ്ലാസ് അവിടിരുന്നോട്ടെ, ഇതെന്റെ പുതു പുത്തൻ ഡെയ്ബാൻ; സ്ഫടികം 2 ഉടൻ സംഭവിക്കും
Publish Date: Thu, 13 Sep 2018 (12:29 IST)
Updated Date: Thu, 13 Sep 2018 (12:30 IST)
മോഹന്‍ലാല്‍ നായകനായി എത്തിയ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളില്‍ ഒന്നാണ് സ്ഫടികം. സ്ഫടികം എന്ന ചിത്രവും അതിലെ ആടുതോമയും സിനിമാപ്രേമികൾക്ക് എന്നും ഒരു വികാരമാണ്. സ്ഫടികം രണ്ടാം ഭാഗത്തിനെതിരെ ഭദ്രൻ അടക്കം രംഗത്തെത്തിയെങ്കിലും ചിത്രവുമായി മുന്നോട്ടു പോകുമെന്ന് ബിജു കെ കട്ടക്കൽ.
സ്ഥടികത്തിന് രണ്ടാം ഭാഗം വരുന്നെന്ന വ്യാജ വാര്‍ത്തകളെ തള്ളി സംവിധായകന്‍ ഭദ്രന്‍ രംഗത്തെത്തിയിരുന്നു. ഇതിന് വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ് ബിജു ഇപ്പോൾ. സ്ഫടികം 2 ഇരുമ്പന്‍ എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ ആട് തോമയുടെ മകന്‍ ഇരുമ്പന്‍ ജോണിയുടെ കഥയാണ് ചിത്രം പറയുന്നതെന്നും ബിജു വ്യക്തമാക്കിയിരുന്നു.
ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് ബിജു. തോൽപ്പിക്കും എന്ന് പറയുന്നിടത്ത്, ജയിക്കാനാണ് എനിക്കിഷ്ടം... പിന്നെ ആ പഴയ റെയ്ബാൻ ഗ്ലാസ്സ്, അത് അങ്ങനെ തന്നെ ഇരിക്കട്ടെ... ഇത് എന്റെ പുതു പുത്തൻ റെയ്ബാൻ, ഇതിൽ ആരുടേയും നിഴൽ വേണ്ട..