Publish Date: Mon, 10 Sep 2018 (10:45 IST)
Updated Date: Mon, 10 Sep 2018 (10:47 IST)
മോഹന്‍ലാല്‍ നായകനായി എത്തിയ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളില്‍ ഒന്നാണ് സ്ഫടികം. സ്ഫടികം എന്ന ചിത്രവും അതിലെ ആടുതോമയും സിനിമാപ്രേമികൾക്ക് എന്നും ഒരു വികാരമാണ്. സ്ഥടികത്തിന് രണ്ടാം ഭാഗം വരുന്നെന്ന വ്യാജ വാര്‍ത്തകളെ തള്ളി സംവിധായകന്‍ ഭദ്രന്‍.
സ്ഫടികം ഒന്നേയുള്ളു അത് സംഭവിച്ചു കഴിഞ്ഞു എന്ന് ഭദ്രന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. മോഹന്‍ലാല്‍ കഥാപാത്രം ആടുതോമയ്ക്ക് രണ്ടാം ഭാഗം വരുന്നുവെന്നും സില്‍ക്ക് സ്മിതയുടെ മകളുടെ കഥാപാത്രമായി സണ്ണി ലിയോണ്‍ വരുന്നുവെന്നും കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ഈ വ്യാജ വാര്‍ത്തകളെ തള്ളിക്കളയുന്നതാണ് ഇപ്പോള്‍ ഭദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
ഭദ്രന്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ചിത്രമാണ് സ്ഫടികം. ബിജു ജെ കാട്ടയ്ക്കല്‍ എന്നൊരാളാണ് താന്‍ സ്ഥടികത്തിന് രണ്ടാം ഭാഗം ഒരുക്കുന്നു എന്ന അവകാശവാദവുമായി ഫെയ്സ്ബുക്കിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്.