Publish Date: Sat, 11 Jun 2022 (10:03 IST)
Updated Date: Sat, 11 Jun 2022 (10:06 IST)
മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് റോഷാക്ക്. നിലവില്‍ ചിത്രീകരണ തിരക്കിലാണ് നടന്‍. കേരളത്തിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ദുബായിലേക്ക് പറക്കാന്‍ ഒരുങ്ങുകയാണ് ടീം. എറണാകുളത്ത് ചിത്രീകരണം ഏകദേശം പൂര്‍ത്തിയായി. ഏപ്രില്‍ മൂന്നിനായിരുന്നു മമ്മൂട്ടി ചിത്രീകരണ സംഘത്തിനൊപ്പം ചേര്‍ന്നത്.
അഞ്ചുദിവസത്തെ ചിത്രീകരണത്തിന് വേണ്ടി ദുബായിലേക്ക് മമ്മൂട്ടിയും സംഘവും പോകും. സിനിമയിലെ സുപ്രധാന രംഗങ്ങളാണ് ഇവിടെ ചിത്രീകരിക്കുക.
നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഈ മാസം 13ന് മലപ്പുറത്ത് പുനരാരംഭിക്കും. ഇവിടെ മൂന്നു ദിവസത്തെ ഷൂട്ടിംഗ് ആണ് ഉള്ളത്. തുടര്‍ന്ന് മമ്മൂട്ടി ഉള്‍പ്പെടെയുള്ള താരങ്ങള്‍ ദുബായിലേക്ക് പോകും.
ജഗദീഷ്, കോട്ടയം നസീര്‍, ഷറഫുദ്ദീന്‍, സഞ്ജു ശിവറാം, ഗ്രേസ് ആന്റണി, ബിന്ദുപണിക്കര്‍, ബാബു അന്നൂര്‍, അനീഷ് ഷൊര്‍ണൂര്‍ തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്. മമ്മൂട്ടിയുടെ നിര്‍മ്മാണ കമ്പനി നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്.
സമീര്‍ അബ്ദുല്‍ ആണ് രചന നിര്‍വഹിക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണവും കിരണ്‍ ദാസ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ഓണത്തിന് ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്.