Publish Date: Mon, 30 May 2022 (14:47 IST)
Updated Date: Mon, 30 May 2022 (14:50 IST)
മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന 'റോഷാക്ക്' ഫസ്റ്റ്‌ലുക്ക് കൊണ്ടു തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഈ ചിത്രം ഓണത്തിന് എത്തും എന്നാണ് പറയപ്പെടുന്നത്. മൂന്നാഴ്ച മുമ്പാണ് ഫസ്റ്റ് ലുക്ക് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടത്.ഇപ്പോഴിതാ ഫസ്റ്റ് ലുക്ക് മേക്കിങ് വീഡിയോ നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.
മമ്മൂട്ടിയുടെ നിര്‍മാണ സംരംഭമായ മമ്മൂട്ടി കമ്പനിയുടെ രണ്ടാമതായി നിര്‍മ്മിക്കുന്ന ചിത്രംകൂടിയാണിത്. ചിത്രം ഒരു ക്രൈം ത്രില്ലര്‍ ആകാനാണ് സാധ്യത.
2019ല്‍ 'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിലൂടെ വരവറിയിച്ച സംവിധായകനാണ് നിസാം ബഷീര്‍.