'രാഷ്ട്രീയത്തിന്റെ പേരില്‍ തല്ല്', വിഷ്ണു ഉണ്ണികൃഷ്ണന്റെ 'രണ്ട്' റിലീസ് ഉടന്‍ !

കെ ആര്‍ അനൂപ്
ശനി, 29 മെയ് 2021 (10:27 IST)
വിഷ്ണു ഉണ്ണികൃഷ്ണനും അന്ന രേഷ്മ രാജനും ഒന്നിക്കുന്ന 'രണ്ട്' ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്. സുജിത് ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമയാണ്. 'രണ്ട്' എങ്ങനെ ഉള്ളതായിരിക്കും എന്ന സൂചന നല്‍കികൊണ്ട് വിഷ്ണു ഉണ്ണികൃഷ്ണന്റെ പുതിയ ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.
 
ഒരേ നാട്ടില്‍ ജീവിക്കുന്നവരാണെങ്കില്‍ പോലും വ്യത്യസ്ത രാഷ്ട്രീയ നിലപാടിന്റെ പേരില്‍ തല്ലുകൂടുന്ന ഒരു കൂട്ടം ചെറുപ്പക്കാരാണ് പുതിയ പോസ്റ്ററില്‍ കാണാനാകുന്നത്. അടുത്തുതന്നെ റിലീസ് ഉണ്ടാകുമെന്നും വിഷ്ണു കുറിച്ചു.
 
വാവ എന്ന നാട്ടിന്‍പുറത്തുകാരനായാണ് വിഷ്ണു എത്തുന്നത്.ഇന്നത്തെ സാഹചര്യത്തില്‍ ജാതിമത രാഷ്ട്രീയ സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ഭയത്തെകുറിച്ചാണ് സിനിമ തുറന്നു പറയുന്നത്. രസകരമായ പൊളിറ്റിക്കല്‍ എന്റര്‍ടെയ്നര്‍ തന്നെയായിരിക്കും സിനിമ.ബിനു ലാല്‍ ഉണ്ണിയുടേതാണ് രചന.ഹെവന്‍ലി ഫിലിംസിന്റെ ബാനറില്‍ പ്രജീവ് സത്യവര്‍ത്തന്‍ ചിത്രം നിര്‍മ്മിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വൈദ്യുതി ബില്ലില്‍ ചരിത്രപരമായ ഇളവ്; ഇന്ധന സര്‍ചാര്‍ജ് ഉപഭോക്താക്കള്‍ക്ക് തിരികെ നല്‍കുന്നു

ഡിവൈഎഫ്ഐ പ്രതിഷേധത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് 'ദി കേരള സ്റ്റോറി 2' പ്രദര്‍ശനം റദ്ദാക്കി

ഇറാന്‍ സംഘര്‍ഷം: കൊച്ചിയില്‍ നിന്നുള്ള വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കി, കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു

ഗള്‍ഫ് രാജ്യങ്ങള്‍ ഭീതിയില്‍; ഇറാന്‍ യുഎസ് സൈനിക താവളങ്ങള്‍ ആക്രമിച്ചു, മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ ആശങ്കയില്‍

കേരളത്തിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം ശക്തമാക്കുന്നു; ഡിഎംഇ ഓഫീസിലേക്ക് മാര്‍ച്ചിന് ആഹ്വാനം

അടുത്ത ലേഖനം
Show comments