Daily Horoscope
✕

കാവിക്കൊടിയുമായി ടിനി ടോമും ഗോകുലനും, 'രണ്ട്' റിലീസിനൊരുങ്ങുന്നു

കെ ആര്‍ അനൂപ്
തിങ്കള്‍, 19 ഏപ്രില്‍ 2021 (11:06 IST)
വിഷ്ണു ഉണ്ണികൃഷ്ണന്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് രണ്ട്. കാലത്തിന്റെ രാഷ്ട്രീയം പറയുന്ന ഒരു രസകരമായ എന്റര്‍ടെയ്നര്‍ കൂടിയാണിത്.അന്ന രേഷ്മരാജന്‍ ആണ് നായിക.കാവിക്കൊടിയുമായി ടിനി ടോമും ഗോകുലനും നടന്നുവരുന്ന പുതിയ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഒരേ നാട്ടില്‍ ജീവിക്കുന്നവരാണെങ്കില്‍ പോലും വ്യത്യസ്ത രാഷ്ട്രീയ നിലപാടിന്റെ പേരില്‍ കാരണമില്ലാതെ സുധി കോപ്പയെ തല്ലുന്ന ഗോകുലന്റെ ടീസര്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. ഷാജഹാന്‍ കഥാപാത്രത്തെയാണ് സുധി കോപ്പ അവതരിപ്പിക്കുന്നത്.
 
വാവ എന്ന നാട്ടിന്‍പുറത്തുകാരനായാണ് വിഷ്ണു എത്തുന്നത്.ഇന്നത്തെ സാഹചര്യത്തില്‍ ജാതിമത രാഷ്ട്രീയ സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ഭയത്തെകുറിച്ചാണ് സിനിമ തുറന്നു പറയുന്നത്. രസകരമായ പൊളിറ്റിക്കല്‍ എന്റര്‍ടെയ്നര്‍ തന്നെയായിരിക്കും സിനിമ.ബിനു ലാല്‍ ഉണ്ണിയുടേതാണ് രചന.ഹെവന്‍ലി ഫിലിംസിന്റെ ബാനറില്‍ പ്രജീവ് സത്യവര്‍ത്തന്‍ ചിത്രം നിര്‍മ്മിക്കുന്നത്. അടുത്തുതന്നെ റിലീസ് ഉണ്ടാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ല, അങ്ങനെ നഷ്ടപ്പെട്ട സിനിമയുണ്ട്: താപ്‌സി പന്നു

നയൻതാര-കവിൻ ചിത്രം 'ഹായ്' ഒ.ടി.ടിയിലേക്ക്: റിലീസ് തീയതി പുറത്ത്

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

എല്ലാം കാണുക

ഏറ്റവും പുതിയത്

ജർമനിയിൽ റോബോട്ടിനെ ഉപയോഗിച്ച് പെൺകുട്ടിയെ കടന്നു പിടിച്ചു, 16കാരനും സുഹൃത്തും അറസ്റ്റിൽ !

അജിങ്ക്യ ഷിൻഡെയ്ക്ക് ജാമ്യം, അശുതോഷ് റാങ്കയും സൗരവ് ദാസും 5 ദിവസം കസ്റ്റഡിയിൽ, തീഹാർ ജയിലിൽ?

മകന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ പോലീസിന്റെ കള്ളക്കേസ്, കൊടുങ്ങല്ലൂര്‍ പോലീസിനെതിരെ ഗുരുതര ആരോപണവുമായി പിതാവ്

ലഡാക്കിലെ 28 തന്ത്രപ്രധാന സ്ഥലങ്ങള്‍ക്ക് പേര് നല്‍കാനുള്ള ഇന്ത്യയുടെ നീക്കത്തെ എതിര്‍ത്ത് ചൈന

അടുത്ത ലേഖനം
Show comments