Select Your Language

Notifications

webdunia
webdunia
webdunia
webdunia

5 ഭാഷകളിലായി 'കുറുപ്പ്' റിലീസിനൊരുങ്ങുന്നു, പുതിയ വിശേഷങ്ങളുമായി നിര്‍മ്മാതാക്കള്‍

ദുല്‍ഖര്‍ സല്‍മാന്‍
കുറുപ്പ് റിലീസിന് ഒരുങ്ങുകയാണ്. മലയാളം, തെലുങ്ക്,തമിഴ്,ഹിന്ദി,കന്നഡ ഭാഷകളായി അധികം വൈകാതെ തന്നെ ചിത്രം എത്തുമെന്ന് നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചു. ദുല്‍ഖറിനും അണിയറപ്രവര്‍ത്തകര്‍ക്കും ഒപ്പമുള്ള ചിത്രം പങ്കു വച്ചു കൊണ്ടാണ് നിര്‍മാതാക്കള്‍ ഇക്കാര്യം അറിയിച്ചത്.
 
നേരത്തെ മെയ് 28-ന് ചിത്രം തിയേറ്ററുകളിലെത്തിക്കാന്‍ നിര്‍മ്മാതാക്കള്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ റിലീസ് നീണ്ടു പോകുകയാണ്. അതിനാല്‍ തന്നെ ഒ.ടി.ടി റിലീസിനെ കുറിച്ച് നിര്‍മ്മാതാക്കള്‍ ആലോചിച്ചവെന്നും ഈ മാസം തന്നെ പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ സിനിമ പ്രേക്ഷകരിലേക്ക് എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മെഗാസ്റ്റാറിന്റെ മാസ്സ് എന്‍ട്രി'; ചിത്രം വൈറലാകുന്നു