Daily Horoscope

കെജിഎഫ് 2 ടീസർ വെള്ളിയാഴ്‌ച; ആവേശത്തില്‍ ആരാധകര്‍ !

കെ ആര്‍ അനൂപ്
വ്യാഴം, 7 ജനുവരി 2021 (09:40 IST)
'കെ‌ജി‌എഫ് ചാപ്റ്റർ 2' ഒരുങ്ങുന്നു. യാഷ്, സഞ്ജയ് ദത്ത് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന രണ്ടാംഭാഗം എങ്ങനെയാകുമെന്ന് സൂചന നൽകുവാനായി ടീസർ നാളെ എത്തും. ആവേശത്തോടെ കാത്തിരിക്കുന്ന ടീസർ ജനുവരി 8 ന് രാവിലെ 10:18 ന് പുറത്തുവരും. ഇത് യാഷിന്റെ ജന്മദിനത്തോടനുബന്ധിച്ച് ആരാധകർക്ക് ഒരു സ്പെഷ്യൽ സമ്മാനമായിരിക്കും. സഞ്ജയ് ദത്ത് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
 
താൻ ഇതുവരെ അഭിനയിച്ച ഏറ്റവും രസകരമായ കഥാപാത്രങ്ങളിലൊന്നാണ് അധീര എന്നാണ് സഞ്ജയ് ദത്ത് പറയുന്നത്. മാനസികമായി വളരെയധികം തയ്യാറെടുപ്പുകൾ എടുത്തിരുന്നു. മേക്കപ്പ് ചെയ്യാൻ ഏകദേശം ഒന്നര മണിക്കൂർ വരെ ആയെന്നും അദ്ദേഹം പറയുന്നു.
 
പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി റിലീസ് ചെയ്യും. ശ്രീനിധി ഷെട്ടി, അനന്ത് നാഗ്, റാവു രമേശ്, അച്യുത് കുമാർ, മാളവിക അവിനാശ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓടുന്ന ബസ്സില്‍ നിന്ന് ഗര്‍ഭിണി വീണു; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ ഇനി എളുപ്പമല്ല; ഒക്ടോബര്‍ 1 മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍

ഒരു സാധാരണ പൗരന്റെ വീട്ടില്‍ റെയ്ഡ് നടത്തുമ്പോള്‍ പോലീസ് മുറ്റം മാത്രമാണോ പരിശോധിക്കുന്നത്: സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments