Publish Date: Fri, 23 Jul 2021 (07:51 IST)
Updated Date: Fri, 23 Jul 2021 (07:57 IST)
ജൂലൈ 23, ഇന്ന് സൂര്യയുടെ 46-ാം ജന്മദിനം. രാവിലെ മുതലേ സുഹൃത്തുക്കളും ആരാധകരും അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ എത്തി. ഇപ്പോളിതാ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ 'എതര്‍ക്കും തുനിന്തവന്‍'ലെ ക്യാരക്ടര്‍ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
സൂര്യയുടെ കരിയറിലെ 40-ാം ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും അടങ്ങിയ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. റൂറല്‍ ഡ്രാമയാണ് ചിത്രം.
'പസങ്ക', 'ഇത് നമ്മ ആള്', 'നമ്മ വീട്ടു പിള്ളൈ' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ പാണ്ടിരാജാണ് സിനിമ സംവിധാനം ചെയ്യുന്നത്. പ്രിയങ്ക മോഹന്‍ ആണ് നായിക. സത്യരാജ്, സൂരി, ശരണ്യ പൊന്‍വണ്ണന്‍, ദേവദര്‍ശിനി, ജയപ്രകാശ്, ഇളവരശ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ഡി ഇമ്മന്‍ സംഗീതം ഒരുക്കുന്നു. സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.