Publish Date: Wed, 14 Jul 2021 (17:11 IST)
Updated Date: Wed, 14 Jul 2021 (17:13 IST)
ഇടവേളക്കുശേഷം 'സൂര്യ 40' ചിത്രീകരണം വീണ്ടും പുനരാരംഭിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തിവെക്കുകയായിരുന്നു.കഴിഞ്ഞ ദിവസം (ജൂലൈ 13)നായിരുന്നു ചിത്രീകരണം വീണ്ടും തുടങ്ങിയത്. നടന്‍ സൂര്യ ടീമിനൊപ്പം ചേര്‍ന്നു.
ചെന്നൈ, മധുര, കാരൈക്കുടി എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. നിലവിലെ ഷെഡ്യൂള്‍ കാരൈക്കുടിയിലാണ്. ഷൂട്ടിംഗിനായി ഒരു അപ്പാര്‍ട്ട്‌മെന്റ് നിര്‍മ്മാതാക്കള്‍ വാടകയ്ക്ക് എടുത്തിട്ടുണ്ട്.
പാണ്ടിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ 35% ഷൂട്ടിംഗ് പൂര്‍ത്തിയായി. ജൂലൈ മാസത്തില്‍ ടൈറ്റില്‍ പുറത്തുവിടുമെന്നും സംവിധായകന്‍ ഉറപ്പുനല്‍കി.