'ദൃശ്യം 2' പ്രേക്ഷകരിലേക്ക് എത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം, മോഹന്‍ലാല്‍- ജിത്തു ജോസഫ് ടീമിന്റെ സര്‍പ്രൈസുകള്‍ എന്തെല്ലാം ?

കെ ആര്‍ അനൂപ്
വ്യാഴം, 18 ഫെബ്രുവരി 2021 (17:05 IST)
ദൃശ്യം 2 പ്രേക്ഷകരിലേക്ക് എത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ദൃശ്യത്തിന് രണ്ടാംഭാഗം പ്രഖ്യാപിച്ചതു മുതലേ ആരാധകര്‍ ആവേശത്തിലായിരുന്നു.ഫെബ്രുവരി 19-ന് ആമസോണ്‍ പ്രൈമിലൂടെ ദൃശ്യം 2 റിലീസ് ചെയ്യുമ്പോള്‍ ജിത്തുജോസഫ് കൂട്ടുകാരും എന്തെല്ലാം സര്‍പ്രൈസുകള്‍ ഒരുക്കിയിട്ടുണ്ടെന്ന് നേരില്‍ തന്നെ കണ്ടറിയാം. ജോര്‍ജുകുട്ടിയെ കുടുക്കുവാന്‍ ഇത്തവണ മുരളി ഗോപിയും ഗണേഷ് കുമാറും അടക്കമുള്ള താരങ്ങള്‍ എത്തുന്നുവെന്നത് പുതിയ പ്രതീക്ഷകളാണ് നല്‍കുന്നത്.
 
അടുത്തിടെ പുറത്തുവന്ന ടീസര്‍, ട്രെയിലര്‍ എന്നിവയിലും ഒരു സര്‍പ്രൈസ് നിലനിര്‍ത്താന്‍ ടീമിനായി.ജോര്‍ജ്ജ്കുട്ടിയും കുടുംബവും ഇതുവരെയും പിടിക്കപ്പെട്ടിട്ടില്ലെന്നും വരുണ്‍ കേസ് ഇപ്പോഴും നാട്ടില്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്നും തുടങ്ങിയ വിവരങ്ങള്‍ നിര്‍മ്മാതാക്കള്‍ അടുത്തിടെ പുറത്തിറക്കിയ പ്രമോ വീഡിയോകളിലൂടെ നല്‍കി. മീന, ആശാ ശരത്, അന്‍സിബ, എസ്തര്‍ അനില്‍,സിദ്ദിഖ് തുടങ്ങിയ വലിയ താരനിര തന്നെ സിനിമയിലുണ്ട്.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

ടിനി ടോമിനെതിരെ പോലീസില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍ സൈബര്‍ ആക്രമണം നടത്തുന്നതെന്ന് പരാതി

മോഹൻലാലും മഞ്ഞുമ്മൽ ബോയ്‌സ് സംവിധായകനും ഒന്നിക്കുന്നു?

അൻസിബയുടെ ഡിഎൻഎ ശരിയല്ലെന്ന് ടിനി ടോം പറഞ്ഞു, ലക്ഷ്മിപ്രിയക്കെതിരെ പരാതി നൽകിയെന്ന് നീന കുറുപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ലിംഗാടിസ്ഥാനത്തിലുള്ള വിവേചനം: കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്രയ്‌ക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

ഇറാൻ ഒരിക്കലും ആണാവായുധം ഉണ്ടാക്കില്ല, ഇസ്രായേൽ ഉള്ളതുവരെ അനുവദിക്കില്ല : ബെഞ്ചമിൻ നെതന്യാഹു

യുഎസ്-ഇറാന്‍ കരാറിനെ സ്വാഗതം ചെയ്ത് നെതന്യാഹു; ഗാസ, ലെബനന്‍, സിറിയ എന്നിവിടങ്ങളില്‍ സൈന്യം തുടരും

മണ്‍സൂണ്‍ അപ്രത്യക്ഷമായി: ഉപഗ്രഹ ചിത്രങ്ങള്‍ മഴക്കുറവ് കാണിക്കുന്നു, ഇന്ത്യയില്‍ മഴക്കുറവ് 64ശതമാനം

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഡോക്ടര്‍ കെജെ റീനയെ നീക്കം ചെയ്തത് നല്ലത്, അവര്‍ക്ക് ഉത്തരവാദിത്തമില്ല: കെബി ഗണേഷ് കുമാര്‍

അടുത്ത ലേഖനം
Show comments