വീണ്ടും പ്രിയാവാര്യര്‍ കണ്ണിറുക്കുന്നു... യുവാക്കളുടെ ഹൃദയത്തില്‍ പൊട്ടിത്തെറി!

Webdunia
വ്യാഴം, 17 മെയ് 2018 (18:12 IST)
പ്രിയാ വാര്യര്‍ വീണ്ടും. ഇത്തവണയും ആ ക്ലാസിക് കണ്ണിറുക്കലും ചിരിയും തന്നെ. എന്നാല്‍ ചെറിയ വ്യത്യാസം വരുത്തിയിട്ടുണ്ടെന്ന് മാത്രം. എന്തായാലും യുവാക്കളുടെ ഹൃദയത്തില്‍ പ്രണയസ്ഫോടനം സൃഷ്ടിച്ചുകൊണ്ട് പ്രിയയുടെ ദൃശ്യങ്ങള്‍ വരുന്നത് ‘ഒരു അഡാറ് ലവ്’ എന്ന സിനിമയുടെ സോംഗ് ടീസറിലാണ്.
 
ഇത്തവണ ഒരു തമിഴ് സോംഗാണ് സംവിധായകന്‍ ഒമര്‍ ലുലു ടീസറിലൂടെ അവതരിപ്പിക്കുന്നത്. മുമ്പ് ചിത്രത്തിന്‍റേതായി വന്ന ദൃശ്യങ്ങളില്‍ കണ്ട താരങ്ങള്‍ തന്നെയാണ് സോംഗ് ടീസറിലും ഉള്ളത്.
 
പ്രിയാ വാര്യരുടെ കണ്ണിറുക്കലിലും ചിരിയിലും മയങ്ങി തുള്ളിയാര്‍ക്കുന്ന നായകന്‍ തന്നെയാണ് ഈ ടീസറിന്‍റെയും ഹൈലൈറ്റ്. എന്തായാലും പ്രിയയുടെ പഴയ കണ്ണിറുക്കലിന്‍റെയും പുരികക്കൊടി ഉയര്‍ത്തലിന്‍റെയും റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ പുതിയ ദൃശ്യങ്ങള്‍ക്ക് കഴിയുമോ എന്ന് കാത്തിരുന്ന് കാണാം.
 
അതേസമയം, ഒമര്‍ ലുലു തന്‍റെ അടുത്ത ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചു. ‘പവര്‍ സ്റ്റാര്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മമ്മൂട്ടിയായിരിക്കും ഈ സിനിമയിലെ നായകനെന്നാണ് സൂചന.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാന്‍ യുദ്ധത്തിന് മധ്യസ്ഥത: പാകിസ്ഥാന്‍ യുഎസില്‍ നിന്ന് 10 ബില്യണ്‍ ഡോളര്‍ കറന്‍സി സഹായം തേടിയെന്ന് റിപ്പോര്‍ട്ട്

ചോദ്യപേപ്പർ ചോർച്ച: കുറ്റവാളികൾക്ക് കടുത്തശിക്ഷ നൽകും, ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി

സഹപാഠിയുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി അറസ്റ്റില്‍

സംസ്ഥാനത്ത് 'സിദ്ധാര്‍ഥ് ആന്റി റാഗിങ് നിയമം' നടപ്പാക്കും: മുഖ്യമന്ത്രി

പ്രക്ഷോഭം ശക്തമാക്കി സിജെപി, രാത്രിയിൽ സമരവേദിക്ക് സമീപം സംഘർഷം, ലാത്തി ചാർജ്, കണ്ണീർ വാതകം പ്രയോഗിച്ചു

അടുത്ത ലേഖനം
Show comments