Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി എന്തുകൊണ്ടാണ് റോഷന്‍ ആന്‍ഡ്രൂസ് ചിത്രങ്ങളില്‍ അഭിനയിക്കാത്തത്?

Webdunia
തിങ്കള്‍, 18 മാര്‍ച്ച് 2019 (18:28 IST)
വിവിധ ജോണറുകളിലുള്ള ചിത്രങ്ങളില്‍ അഭിനയിക്കുക എന്നതാണ് സിനിമകള്‍ തെരഞ്ഞെടുക്കുമ്പോള്‍ മമ്മൂട്ടി സ്വീകരിക്കുന്ന സ്ട്രാറ്റജി. ഒരു വര്‍ഷം ഒരേ രീതിയിലുള്ള സിനിമകളുടെ ഭാഗമാകാതിരിക്കാന്‍ ശ്രദ്ധിക്കും. തുടര്‍ച്ചയായി രണ്ടോ മൂന്നോ ഫാമിലി ത്രില്ലറുകളില്‍ അഭിനയിച്ചതുകൊണ്ടാണ് ‘ദൃശ്യം’ എന്ന പ്രൊജക്ട് മമ്മൂട്ടി വേണ്ടെന്നുവച്ചതെന്നതുപോലും ഓര്‍ക്കുക.
 
മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരുടെ പട്ടികയില്‍ മുന്‍‌നിരയിലാണ് റോഷന്‍ ആന്‍ഡ്രൂസിന്‍റെ സ്ഥാനം. വ്യത്യസ്ത ജോണറുകളിലുള്ള സിനിമകള്‍ ചെയ്യാന്‍ റോഷന്‍ മിടുക്കനാണ്. പക്ഷേ ഇതുവരെ ഒരു റോഷന്‍ ആന്‍ഡ്രൂസ് - മമ്മൂട്ടി പ്രൊജക്ട് ഉണ്ടായിട്ടില്ല.
 
എന്താണ് അതിന് കാരണമെന്ന് അന്വേഷിച്ചാല്‍ പ്രത്യേകിച്ച് ഒരു കാരണവുമില്ല എന്ന ഉത്തരത്തിലെത്തും. അവര്‍ ഒരുമിക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും അതൊന്നും ഒരു പ്രൊജക്ടായി രൂപപ്പെട്ടില്ല എന്നതാണ് വാസ്തവം. മമ്മൂട്ടിയെ നായകനാക്കി ഒരു പൊലീസ് സ്റ്റോറി റോഷന്‍ ആന്‍ഡ്രൂസ് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതാണ്. എന്നാല്‍ അതിന്‍റെ തിരക്കഥ എങ്ങുമെത്തിയില്ല എന്നാണ് അറിയാന്‍ കഴിയുന്നത്.
 
റോഷന്‍ ആന്‍ഡ്രൂസും മമ്മൂട്ടിയും ഒരുമിക്കുന്ന ഒരു പ്രൊജക്ട് അടുത്തെങ്ങാനും സംഭവിക്കുമോ? കാത്തിരിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments