ലൂസിഫറിന്റെ തിരക്കുകൾ എല്ലാം കഴിഞ്ഞ ശേഷം പൃഥ്വിരാജ് നേരെ എത്തിയത് കലാഭവൻ ഷജോൺ ഒരുക്കുന്ന ബ്രദേഴ്സ് ഡേ എന്ന സിനിമയുടെ സെറ്റിലേക്കാണ്. ഏറെ കാലത്തിന് ശേഷം ആക്ഷനും പ്രണയൌം വിട്ട്. ഒരു ഒരു മുഴുനീളെ ഫൺ നിമയിലേക്ക് പൃഥ്വിരാജ് എത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്.
എന്നാൽ സാമൂഹ്യ മാധ്യമങ്ങളിൽ സിനിമയെക്കുറിച്ച് ഇപ്പോൾ ചർച്ചയാകുന്നത് മറ്റൊന്നാണ്. മമ്മൂട്ടി അനശ്വരമാക്കിയ ഹിറ്റ്ലർ മാധവൻകുട്ടി എന്ന കഥാപാത്രവുമായി ബ്രദേഴ്സ് ഡേയിലെ പൃഥ്വിയുടെ കഥാപാത്രത്തിന് സാമ്യം ഉണ്ട് എന്നാണ് സോഷ്യൽ മീഡയിൽ പ്രധാനമായും ഉയരുന്ന സംശയം.
ഇതിന് കാരണവുമുണ്ട്. ബ്രദേഴ്സ് ഡേയിൽ നാല് പ്രധാന നായിക കഥാപാത്രങ്ങളുണ്ട്. സിനിമയുടെ പേര് ബ്രദേഴ്സ് ഡേ എന്നും ഇത് രണ്ടും കൂട്ടിവായിച്ചാൽ ഈ സംശയം ആർക്കും തോന്നാം. ഈ കഥാപാത്രങ്ങളുടെ സഹോദരനായാവും പൃഥ്വി എത്തുക എന്നാണ് സൂചനകൾ. എന്നാൽ ഇതു സംബന്ധിച്ച് അണിയറ പ്രവർത്തകരിൽനിന്നും യാതൊരു സ്ഥിരീകരണവും വന്നിട്ടില്ല.
ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ, ഐമ സെബാസ്റ്റ്യന്‍ എന്നിവരാണ് ചിത്രത്തിൽ നായികാ കഥാപാത്രങ്ങളായി എത്തുന്നത്. ഇവരുടെ കഥാപാത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. മാർച്ച് ആദ്യ വാരത്തോടെ ആരംഭിച്ച സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുവരികയാണ്.