Daily Horoscope

വീണാലും എഴുന്നേറ്റ് വന്ന് വീണ്ടും ആവർത്തിക്കും; പഴയ റോബിനാകാൻ ഒരുക്കം തുടങ്ങി

രണ്ട് വർഷം നീളുന്ന ഹണിമൂൺ ട്രിപ്പ് ആയിരുന്നു ഇവർ പ്ലാൻ ചെയ്തത്.

നിഹാരിക കെ.എസ്
ബുധന്‍, 2 ഏപ്രില്‍ 2025 (09:30 IST)
ബി​ഗ് ബോസ് മലയാളം വഴി ജനപ്രിയരായവരിൽ ഒരാളാണ് റോബിൻ രാധാകൃഷ്ണൻ. സീസൺ നാലിലെ മത്സരാർത്ഥിയായ റോബിന്റെയും ആരതി പൊടിയുടെയും വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. വിവാഹശേഷം രണ്ട് വർഷം നീളുന്ന ഹണിമൂൺ ട്രിപ്പ് ആയിരുന്നു ഇവർ പ്ലാൻ ചെയ്തത്. ഇരുപത്തിയേഴ് രാജ്യങ്ങൾ സന്ദർശിക്കുക എന്നതായിരുന്നു ഇവരുടെ ഉദ്ദേശം. അതിന്റെ ആദ്യ ഘട്ടമെന്നോണം ഇരുവരും അസർബൈജാൻ, സിങ്കപ്പൂർ, ബാലി എന്നിവിടങ്ങളിലേക്ക് യാത്ര പോയിരുന്നു. 
 
നിലവിൽ ഇരുവരും നാട്ടിലുണ്ട്. ജോലിയും യാത്രയും ഒരുപോലെ നിയന്ത്രിച്ച് കൊണ്ടുപോകാനാണ് റോബിന്റെയും ആരതിയുടേയും പുതിയ പ്ലാൻ. റോബിൻ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച പുതിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്. മുപ്പത്തിനാലുകാരനായ താരം പഴയ ഫിറ്റ്നസിലേക്ക് തിരികെ വരാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി വീഡിയോയിൽ നിന്നും വ്യക്തമാണ്. 
 
ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന റോബിന്റെ വീഡിയോ ആരതിയാണ് മൊബൈലിൽ പകർത്തിയത്. വീണാലും എഴുന്നേറ്റ് വന്ന് വീണ്ടും ആവർത്തിക്കും എന്ന ക്യാപ്ഷനോടെയാണ് റോബിൻ വീഡിയോ പങ്കുവെച്ചത്. വിവാഹശേഷം റോബിന് ഭക്ഷവിഷബാധ ഏറ്റിരുന്നു. അതുകൊണ്ട് വിവാ​ഹത്തിന് പിന്നാലെ ആശുപത്രിയിൽ അഡ്മിറ്റാകേണ്ട അവസ്ഥയും റോബിന് വന്നിരുന്നു.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓടുന്ന ബസ്സില്‍ നിന്ന് ഗര്‍ഭിണി വീണു; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ ഇനി എളുപ്പമല്ല; ഒക്ടോബര്‍ 1 മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍

ഒരു സാധാരണ പൗരന്റെ വീട്ടില്‍ റെയ്ഡ് നടത്തുമ്പോള്‍ പോലീസ് മുറ്റം മാത്രമാണോ പരിശോധിക്കുന്നത്: സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments