Daily Horoscope

'നരസിംഹം' പോലെ ഒരു ചിത്രം ഇനി ചെയ്യില്ല; രഞ്ജിത്

'നരസിംഹം' പോലെ ഒരു ചിത്രം ഇനി ചെയ്യില്ല; രഞ്ജിത്

Webdunia
ശനി, 11 ഓഗസ്റ്റ് 2018 (15:17 IST)
'ഒരേ തരത്തിൽപെട്ട സിനിമകൾ ചെയ്‌തുകൊണ്ടിരുന്നാൽ സംവിധായകൻ എന്ന നിലയിൽ ബോറടിക്കുമെന്നും അതുകൊണ്ടുതന്നെ എത്ര തുക വാഗ്ദാനം ചെയ്‌താലും 'നരസിംഹം' പോലെയുള്ള ചിത്രം ഇനി താൻ ചെയ്യില്ലെന്നും' രഞ്ജിത്. ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം വ്യക്തമാക്കിയത്.
 
മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഡ്രാമ’യുമായി ബന്ധപ്പെട്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലേരി മാണിക്യം, തിരക്കഥ പോലെയുള്ള ചിത്രങ്ങൾക്ക് പകരം നരസിംഹം പോലെയുള്ള ചിത്രങ്ങൾ എടുത്താൽ പോരെ എന്ന് പലരും തന്നോട് ചോദിച്ചിട്ടുണ്ട്. എന്നാൽ വ്യത്യസ്‌തമായ സിനിമകൾ ഒരുക്കാനുള്ള ശ്രമങ്ങളാണ് എപ്പോഴും തന്നെ ത്രില്ലടിപ്പിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
 
നരസിംഹം പോലെയുള്ള സിനിമകളില്‍ നിന്ന് മലയാള സിനിമ മാറിക്കൊണ്ടിരിക്കുകയാണ് എന്നും രഞ്ജിത് അഭിപ്രായപ്പെട്ടു. മോഹൻലാലിനെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഡ്രാമ. ‘ഡ്രാമ’ ഒരു ഫാമിലി ഡ്രാമയാണ് എന്നും മനുഷ്യബന്ധങ്ങളുടെ കഥ ഹാസ്യാത്മകമായി അവതരിപ്പിക്കാനുള്ള ശ്രമമാണ് എന്നും രഞ്ജിത് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓടുന്ന ബസ്സില്‍ നിന്ന് ഗര്‍ഭിണി വീണു; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ ഇനി എളുപ്പമല്ല; ഒക്ടോബര്‍ 1 മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍

ഒരു സാധാരണ പൗരന്റെ വീട്ടില്‍ റെയ്ഡ് നടത്തുമ്പോള്‍ പോലീസ് മുറ്റം മാത്രമാണോ പരിശോധിക്കുന്നത്: സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments