Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

തലയിലെ മുടി വെച്ചുപിടിപ്പിച്ചത്; ദുൽഖറിനെ അമ്പരപ്പിച്ച് റാണ ദഗുബതി

തലയിലെ മുടി വെച്ചുപിടിപ്പിച്ചത്; ദുൽഖറിനെ അമ്പരപ്പിച്ച് റാണ ദഗുബതി

നിഹാരിക കെ എസ്

, ബുധന്‍, 30 ഒക്‌ടോബര്‍ 2024 (13:46 IST)
‘ലക്കി ഭാസ്‌കർ’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടൻ റാണ ദഗുബതിയുമായി ദുൽഖർ സൽമാൻ നടത്തിയ ചാറ്റ് ഷോ വൈറലാകുന്നു. റാണയുടെ രസകരമായ തുറന്നു പറച്ചിലാണ് ശ്രദ്ധ നേടുന്നത്. സിനിമ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെ ദുൽഖർ സൽമാന്റെ തലമുടിയെ കുറിച്ചാണ് റാണ സംസാരിച്ചത്. തന്റെ മുടി വെപ്പ് ആണെന്നും റാണ പറയുന്നുണ്ട്. ഇത് കേട്ട് അമ്പരന്നിരിക്കുന്ന ദുൽഖറിനെ വീഡിയോയിൽ കാണാം. 
 
ദുൽഖർ സൽമാന് മനോഹരമായ തലമുടി ഉണ്ടെന്നും താരത്തിന്റെ ഹെയർ സ്‌റ്റൈൽ മികച്ചതാണ്. എങ്ങനെയാണ് ഇത്രയും നല്ല തലമുടി ഉള്ളത് എന്നാണ് റാണ ദുൽഖറിനോട് ചോദിക്കുന്നത്. തന്റെ തലമുടിയെ കുറിച്ച് പ്രശംസിച്ച റാണയുടെ തലമുടിയും ഹെയർ സ്‌റ്റൈലും ഗംഭീരമാണെന്ന് ദുൽഖറും പറഞ്ഞു.
 
എന്നാൽ തന്റെ തലമുടി നിങ്ങളെ പോലെ നാച്ചുറൽ അല്ലെന്നും, പകുതിയും കൃത്രിമമായി വച്ച് പിടിപ്പിച്ചതാണെന്നുമായിരുന്നു റാണയുടെ മറുപടി. റാണയുടെ മറുപടി കേട്ട് അമ്പരപ്പെട്ടിരിക്കുന്ന ദുൽഖറിനെയും വീഡിയോയിൽ കാണാം. എന്നാൽ ഇക്കാര്യം തുറന്നു പറഞ്ഞ റാണയെ ദുൽഖർ അഭിനന്ദിക്കുകയും ചെയ്തു.
 
മലയാളികൾ പൊതുവെ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് കൊണ്ടാവാം നല്ല തലമുടി ഉണ്ടാകുന്നത് എന്നും ദുൽഖർ കൂട്ടിച്ചേർത്തു. നടി മീനാക്ഷി ചൗധരിയും മുടിയെ കുറിച്ച് സംസാരിക്കുന്നുണ്ട്. താൻ കണ്ട മലയാളികൾക്കെല്ലാം ഇടതൂർന്ന മുടിയുണ്ടെന്നും മലയാളികളുടെ മുടിയഴകിൽ താൻ പലപ്പോഴും അസൂയപ്പെട്ട് പോയിട്ടുണ്ടെന്നുമാണ് മീനാക്ഷി പറയുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷൂട്ടിങ്ങിനായി വെട്ടിമാറ്റിയത് നൂറിലേറെ മരങ്ങൾ: ഗീതു മോഹൻദാസ്-യാഷ് ചിത്രം വിവാദത്തിൽ