Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഷൂട്ടിങ്ങിനായി വെട്ടിമാറ്റിയത് നൂറിലേറെ മരങ്ങൾ: ഗീതു മോഹൻദാസ്-യാഷ് ചിത്രം വിവാദത്തിൽ

ഷൂട്ടിങ്ങിനായി വെട്ടിമാറ്റിയത് നൂറിലേറെ മരങ്ങൾ: ഗീതു മോഹൻദാസ്-യാഷ് ചിത്രം വിവാദത്തിൽ

നിഹാരിക കെ എസ്

, ബുധന്‍, 30 ഒക്‌ടോബര്‍ 2024 (12:46 IST)
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് യാഷ് നായകനാകുന്ന ടോക്സിക് ചിത്രം വിവാദത്തിൽ. മരം മുറിച്ചെന്നാരോപിച്ചാണ് സിനിമയ്ക്കും അണിയറ പ്രവർത്തകർക്കുമെതിരെ വിമർശനം ഉയരുന്നത്. സിനിമയുടെ ചിത്രീകരണത്തിനായി ബെംഗളുരുവിലെ പീന്യയിലുള്ള എച്ച് എം ടി കോംപൗണ്ടിലെ നൂറുകണക്കിന് മരങ്ങൾ അനധികൃതമായി മുറിച്ച് മാറ്റിയെന്നാണ് ആരോപണം. സംഭവം വിവാദമായി മാറിയതോടെ മന്ത്രി ഈശ്വർ ഖണ്ഡ്രെ സിനിമാ നിർമ്മാതാക്കളോട് വിശദീകരണം തേടി.
 
വനംവകുപ്പിന്റെ അധീനതയിലുള്ള എച്ച്എംടിയിലെ സംരക്ഷിത വനഭൂമിയിൽ നിന്നാണ് 100ൽ ഏറെ മരങ്ങൾ വെട്ടിമാറ്റിയത്. സ്ഥലത്തെ മരങ്ങൾ വെട്ടി നശിപ്പിച്ചതിന്റെ തെളിവായി സാറ്റലൈറ്റ് ചിത്രങ്ങളും വനംവകുപ്പ് പുറത്ത് വിട്ടു. എന്നാൽ മരങ്ങൾ വെട്ടിയിട്ടില്ലെന്ന വാദവുമായി സിനിമാ നിർമാണക്കമ്പനി കെവിഎൻ പ്രൊഡക്ഷൻസ് രംഗത്തെത്തി. വനംവകുപ്പിന് വിശദമായ റിപ്പോർട്ട് നൽകുമെന്നും നിർമ്മാതാവായ സുപ്രീത് വ്യക്തമാക്കി. 
 
അതേസമയം, 2023ൽ ആണ് ടോക്സിക് എന്ന സിനിമ പ്രഖ്യാപിക്കുന്നത്. 2025 ഏപ്രിൽ 10ന് അതിന്റെ റിലീസ് തീയതിയും ലോക്ക് ചെയ്തിരുന്നു. എന്നാൽ ഈ ഡേറ്റിൽ സിനിമ എത്തില്ലെന്ന് യാഷ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഗോവയിൽ പ്രവർത്തിക്കുന്ന ഒരു മയക്കുമരുന്ന് സംഘത്തെ ചുറ്റിപ്പറ്റിയാണെന്ന് ടോക്‌സിക് സിനിമ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അയോധ്യയിലെ കുരങ്ങന്മാർക്ക് ഭക്ഷണത്തിനായി ഒരു കോടി സംഭാവന നൽകി അക്ഷയ് കുമാർ