Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രിയങ്ക ചോപ്രയും നിക് ജോനസും വേര്‍പിരിയുന്നു ! ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നിക്കിന്റെ പേര് മാറ്റി പ്രിയങ്ക

Priyanka Chopra
നടി പ്രിയങ്ക ചോപ്രയും ഹോളിവുഡ് ഗായകന്‍ നിക് ജോനസും വിവാഹമോചനത്തിനു ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഇരുവരും വേര്‍പിരിയലിന്റെ വക്കിലാണെന്ന് സിനിമ മേഖലയുമായി ഏറ്റവും അടുത്ത ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ പ്രിയങ്കയുടെ പേരിനൊപ്പം നിക് ജോനസിന്റെ പേരും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ താരം പേര് മാറ്റിയിരിക്കുകയാണ്. നിക് ജോനസിന്റെ പേര് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് പ്രിയങ്ക നീക്കി. ഇതിനു പിന്നാലെയാണ് വിവാഹമോചന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. പ്രിയങ്ക തന്നെ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 
webdunia
 
സിനിമാലോകം ഏറെ ആഘോഷമാക്കിയ വിവാഹമായിരുന്നു പ്രിയങ്കയുടേയും നിക്കിന്റേയും. 2018 ഡിസംബര്‍ 1,2 തീയതികളിലായിരുന്നു ഇവരുടെ വിവാഹം. ജോധ്പൂരില്‍ ഹിന്ദു-ക്രിസ്ത്യന്‍ ആചാര വിധി പ്രകാരമായിരുന്നു പ്രിയങ്കയും നിക്കും വിവാഹിതരായത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു അന്ന് വിവാഹത്തിന് പങ്കെടുത്തത്. പിന്നീട് താരങ്ങള്‍ക്ക് വേണ്ടി വിവാഹസല്‍ക്കാരം സംഘടിപ്പിച്ചിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൊണ്ണൂറുകളില്‍ മലയാള സിനിമയിലെ സജീവ സാന്നിധ്യം; ഭര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് പോയതോടെ അഭിനയ ജീവിതത്തിനു ഫുള്‍സ്റ്റോപ്പ്